INDIA

കേരളത്തില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കണം; മുഖ്യമന്ത്രിയെ കണ്ട് അഭ്യര്‍ഥിച്ച്‌ മണിപ്പൂരിലെ കുകി വിദ്യാര്‍ഥികള്‍

മെയ്തി- കുകി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തെ തുടർന്ന് നിരവധി കുട്ടികൾക്കാണ് തുടർപഠനം നഷ്ടമായത്

വെബ് ഡെസ്ക്

കേരളത്തില്‍ തുടര്‍ പഠനത്തിന് അവസരം ഒരുക്കണമെന്ന് അഭ്യര്‍ഥിച്ച് മണിപ്പൂരിലെ കലാപത്തില്‍ പഠനം നിര്‍ത്തേണ്ടി വന്ന കുകി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

മണിപ്പൂര്‍ ആഭ്യന്തര കലാപത്തില്‍ ബാധിതരായ കുകി വിഭാഗത്തിലെ 67 കുട്ടികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സിപിഐ ദേശീയ നേതാവ് ആനി രാജയുടെ നേതൃത്വത്തിലാണ് കേരള ഹൗസിലെത്തി വിദ്യാര്‍ഥി പ്രതിനിധികള്‍ നിവേദനം കൈമാറിയത്.

കേരളത്തില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. ഗൗരവകരമായി പരിഗണിക്കാമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പി ബി യോഗത്തിനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം