INDIA

മണിപ്പൂരിൽ സംഘര്‍ഷം ഒഴിയുന്നില്ല; ഏറ്റുമുട്ടലുകളിൽ സൈനികനുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു, ഇന്റര്‍നെറ്റ് നിരോധനം നീട്ടി

ജൂണ്‍ 10ന് വൈകിട്ട് മൂന്നുമണി വരെ ഇന്റർനെറ്റ് സേവനം റദ്ദാക്കി

വെബ് ഡെസ്ക്

ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. തിങ്കളാഴ്ച വെസ്റ്റ് ഇംഫാൽ ജില്ലയിലും മറ്റിടങ്ങളിലും സായുധസംഘങ്ങൾ ഏറ്റുമുട്ടി. കുകി - മേയ്തി വിഭാഗവും കുകി - വില്ലേജ് വളണ്ടിയര്‍ സംഘവും തമ്മിലാണ് വിവിധയിടങ്ങളിൽ ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. അക്രമങ്ങളിൽ സൈനികര്‍ക്കും പരുക്കേറ്റു.

കലാപം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്നിനാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം നിരോധിച്ച് ഉത്തരവിറങ്ങിയത്

വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് മേയ് മൂന്നിന് ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം നീട്ടി. ഈ മാസം 10 വരെയാണ് നിരോധനം തുടരുക. കലാപം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്നിനാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്. പുതിയ ഉത്തരവുപ്രകാരം ഈമാസം 10ന് വൈകിട്ട് മൂന്നുവരെയാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരിക്കുന്നത്. സാമൂഹ്യവിരുദ്ധരും ദേശവിരുദ്ധരും സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും അക്രമപ്രവർത്തങ്ങൾക്ക് ആളുകളെ പ്രേരിപ്പിക്കാതിരിക്കാനുമുള്ള മുൻകരുതലാണ് നടപടി.

എന്നാൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നിരവധി കുകി ഗ്രാമങ്ങൾ മേയ്തി സായുധസംഘങ്ങൾ നശിപ്പിച്ചതായി ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം ആരോപിച്ചു. മലയോരമേഖലകളിൽ വെടിവയ്പ്പ് തുടരുകയാണെന്നാണ് അവര്‍ പുറത്തുവിടുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമല്ല.

സായുധസംഘങ്ങളുടെ ആയുധങ്ങൾ കണ്ടെത്താനുള്ള ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിക്കുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശനത്തിന് ശേഷം നടത്തിയ റെയ്ഡുകളിൽ നിരവധി ആയുധങ്ങളും വെടിയുണ്ടകളും കണ്ടെത്തിയതായി സൈന്യം ലിസ്റ്റ് പുറത്തുവിട്ടിരുന്നു. അനുമതിയില്ലാതെ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങള്‍ തിരികെ നല്‍കണമെന്ന അമിത്ഷായുടെ നിര്‍ദേശ പ്രകാരം നിരവധിപേര്‍ പോലീസ് സ്‌റ്റേഷനിലെത്തി ആയുധങ്ങള്‍ വച്ച് കീഴടങ്ങിയിരുന്നു.

കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന നീക്കങ്ങള്‍ക്ക് പിന്നാലെ മണിപ്പൂരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിരുന്നു. അഞ്ച് ജില്ലകളില്‍ കർഫ്യൂ പൂര്‍ണമായും പിൻവലിക്കുകയും മറ്റിടങ്ങളില്‍ ഏതാനും മണിക്കൂറുകൾ ഇളവ് അനുവദിക്കുകയും ചെയ്തു.

മേയ് മൂന്നിനാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഒരു ഇതുവരെ നൂറിലേറെപേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് മണിപ്പൂര്‍ സര്‍ക്കാര്‍ പുറത്തുവിട്ട വിവരം.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം