മനീഷ് സിസോദിയ 
INDIA

മദ്യനയക്കേസിൽ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തേക്കും; രാജ്യം വിടുന്നത് ത‍ടഞ്ഞ് സിബിഐ; ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

താൻ ഡൽഹിയിൽ തന്നെയുണ്ട്, എത്തേണ്ട സ്ഥലം പറഞ്ഞാൽ ഹാജരാകാം- ലുക്ക്ഔട്ട് സർക്കുലർ പരിഹസിച്ച് സിസോദിയ

വെബ് ഡെസ്ക്

മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഉടൻ അറസ്റ്റ് ചെയ്തേക്കും. രാജ്യം വിടുന്നത് തടഞ്ഞ് സിബിഐ. മനീഷ് സിസോദിയ ഉൾപ്പെടെ പ്രതിപ്പട്ടികയിലെ 13 പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. പ്രതികൾ രാജ്യം വിടാതിരിക്കാനാണ് സിബിഐയുടെ നീക്കം. കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി.

ഡൽഹി സർക്കാരിന്റെ പുതിയ മദ്യത്തിൽ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്ന് ലഫ്. ഗവർണറാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 15 പ്രതികളടങ്ങിയ പട്ടികയിൽ എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മനീഷ് സിസോദിയ ആണ് ഒന്നാം പ്രതി. അഴിമതി, ക്രിമിനൽ ഗൂഢാലോചന, അക്കൗണ്ടുകളിലെ കൃത്രിമം എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

മനീഷ് സിസോദിയയുടെ വസതിയിലടക്കം 31 ഇടങ്ങളിലാണ് സിബിഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. തന്റെ വീട്ടിൽ റെയ്ഡ് നടത്താൻ സിബിഐക്ക് ഉന്നത കേന്ദ്രങ്ങളിൽ നിന്ന് നിർദേശം നൽകിയെന്നും കേന്ദ്ര ഏജൻസികളെ ബിജെപിയും പ്രധാനമന്ത്രിയും ദുരുപയോ​ഗം ചെയ്യുകയാണെന്നും മനീഷ് സിസോദിയ ആരോപിച്ചു. വരാനിരിക്കുന്ന ലോക്സസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും പ്രധാന വെല്ലുവിളി അരവിന്ദ് കെജ്രിവാളാണെന്നും ഇതാണ് സർക്കാർ എഎപിക്കെതിരെ തിരിയാൻ കാരണമെന്നും മനീഷ് സിസോദിയ വിമർശിച്ചിരുന്നു.

അതേസമയം സിബിഐ നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരിഹസിച്ച് മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. 'എൻ്റെ വീട്ടിലടക്കം റെയ്ഡ് നടത്തിയിട്ടും നിങ്ങൾക്ക് ഇതുവരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡൽഹിയിൽ കറങ്ങി നടക്കുന്ന എനിക്ക് വേണ്ടി നിങ്ങൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. എന്താണ് മോദീജി ഇത്. ഞാൻ എവിടെ വരണമെന്ന് നിങ്ങൾ പറയൂ' മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

അതേസമയം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. 'രാജ്യം തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം പൊറുതിമുട്ടുകയാണ്. സംസ്ഥാനങ്ങളുമായി ചേർന്ന് ഇതിനെതിരെ പോരാടുന്നതിന് പകരം കേന്ദ്രസ‍‍ർക്കാർ അന്വേഷണ ഏജൻസികളെ ഉപയോ​ഗിച്ച് ജനങ്ങൾക്കെതിരെ പോരാടുകയാണ്'. അരവിന്ദ് കെജ്രിവാൾ ട്വീറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം മനീഷ് സിസോദിയയുടെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെ ഡൽഹിയിലെ 12 ഐഎഎസ് ഉദ്യോ​ഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. 14 മണിക്കൂറായിരുന്നു മനീഷ് സിസോദിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഇതിനിടെ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.

എന്താണ് മദ്യനയക്കേസ് ?

നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികൾക്ക് മദ്യശാല തുടങ്ങാൻ ലൈസൻസ് ലഭിക്കുന്നതിന് സിസോദിയയുടെ അടുപ്പക്കാ‍ർക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് സിബിഐ കേസ്. നാല് മുതൽ അഞ്ച് കോടി രൂപ വരെ കൈക്കൂലിയായി വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. ആദ്യം ചീഫ് സെക്രട്ടറി അന്വേഷണം നടത്തി റിപ്പോ‍ർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡൽഹി ലഫ്റ്റനന്റ് ​ഗവർണർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ