മദ്യനയക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഇടക്കാല ജാമ്യം. ലഖ്‌നൗവില്‍ നടക്കുന്ന അനന്തരവളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി കോടതി മൂന്നു ദിവസത്തെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 13, 14,15 തീയികളിലേക്കാണ് ജാമ്യം.
എന്നാല്‍ സിസോദിയയുടെ ജാമ്യത്തെ സിബിഐക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. ജാമ്യം അനുവദിച്ചാല്‍ കേസിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു അഭിഭാഷകന്റെ വാദം. വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരു ദിവസം മാത്രം അനുവദിച്ചാല്‍ മതിയെന്നായിരുന്നു ഏജന്‍സി അറിയിച്ചത്. വിവാഹ ചടങ്ങില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പുണ്ടോയെന്നും സിസോദിയയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. എന്നാല്‍ തന്റെ കൂടെ പോലീസിനെ അയച്ച് കുടുംബത്തെ അപമാനിക്കരുതെന്നായിരുന്നു സിസോദിയയുടെ മറുപടി.
2023 ഫെബ്രുവരി 26-നാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ, കള്ളപ്പണ ഇടപാട് കേസില്‍ ഇഡിയും അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നിലവില്‍ തിഹാര്‍ ജലിലിയാണ് അദ്ദേഹം കഴിയുന്നത്.
മദ്യക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ 2021-22 ലെ എക്സൈസ് നയത്തില്‍, കൈക്കൂലി വാങ്ങി ചില ഡീലര്‍മാര്‍ക്ക് അനുകൂലമായി നല്‍കി എന്നാണ് സിസോദിയക്കെതിരെയുള്ള ആരോപണം. എഎപി ഇതിനെ ശക്തമായി നിഷേധിക്കുകയും പിന്നീട് നയം റദ്ദാക്കുകയും ചെയ്തിരുന്നു.