INDIA

ഡൽഹി മദ്യനയക്കേസ്: മാധ്യമങ്ങൾക്കെതിരെ സിബിഐ; റിപ്പോർട്ടിങ് തടയാനാവില്ലെന്ന് കോടതി; സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

തിഹാർ ജയിലിൽ ഭഗവത് ഗീതയും മരുന്നും കൊണ്ടു പോകാൻ സിസോദിയയ്ക്ക് അനുമതി

വെബ് ഡെസ്ക്

മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയാണ് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സിസോദിയയെ തിഹാർ ജയിലിലേക്ക് മാറ്റും. ആംആദ്മി പ്രവര്‍ത്തകരും മാധ്യമങ്ങളും വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ടിങ് തടയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം സിസോദിയയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് സിസോദിയയെ സിബിഐ കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡി നീട്ടി നൽകണമെന്ന് സിബിഐ ആവശ്യപ്പെട്ടില്ല. തുടർന്ന് പ്രത്യേക കോടതി ജഡ്ജി എം കെ നാഗ്പാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. കസ്റ്റഡി എതിർത്ത സിസോദിയയുടെ അഭിഭാഷകൻ കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവെടുപ്പും പൂർത്തിയായതാണെന്നും കസ്റ്റഡി ആവശ്യമില്ലെന്നും വാദിച്ചു. സിബിഐക്ക് അന്വേഷണം പൂർത്തിയാക്കാൻ കഴിയാത്തത് റിമാൻഡിൽ ഇടാനുള്ള കാരണമല്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

അതേസമയം ചോദ്യം ചെയ്യലിനോട് സിസോദിയ സഹകരിച്ചില്ലെന്നും മെഡിക്കൽ പരിശോധനയ്ക്കടക്കം സമയം നഷ്ടമായെന്നും സിബിഐ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

ജയിലില്‍ ഭഗവത്ഗീതയും ഡയറിയും പേനയും കൊണ്ടുപോകാമെന്ന് കോടതി

കസ്റ്റഡി നീട്ടി നല്‍കണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെന്നും പിന്നീട് ആവശ്യപ്പെട്ടേക്കാമെന്നും സിബിഐ കോടതിയെ അറിയിച്ചു. മാധ്യമങ്ങള്‍ കേസിന് രാഷ്ട്രീയ നിറം നല്‍കുകയാണെന്നും സാക്ഷികള്‍ ഭയത്തിലാണെന്നും സിബിഐ വ്യക്തമാക്കി. മാധ്യമങ്ങളെ സിബിഐ ക്ക് പേടിയാണോയെന്ന് സിസോദിയയുടെ അഭിഭാഷകന്‍ മോഹിത് മാത്തൂര്‍ ചോദിച്ചു.

അതേസമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യതില്‍ നിന്ന് മാധ്യമങ്ങളെ തടയാന്‍ ആവില്ലെന്നും പ്രതിഷേധം സമാധാനപരമായി തുടരുന്നിടത്തോളം കോടതിക്ക് ആശങ്കയില്ലെന്നും ജസ്റ്റിസ് എം കെ നാഗ്പാല്‍ വ്യക്തമാക്കി.

മദ്യനയ കേസുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് സിസോദിയയെ സി ബി ഐ അറസ്റ്റ് ചെയ്തത്. തുടർന്ന് അഞ്ച് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിയിൽ വിടുകയായിരുന്നു. പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിധി പറയാൻ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സിബിഐയുടെ ആവശ്യപ്രകാരം കസ്റ്റഡി കാലാവധി രണ്ടു ദിവസം കൂടി നീട്ടുകയും ചെയ്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ