INDIA

മന്‍ കിബാത്ത് @100: 'ഞാന്‍ എന്നതില്‍ നിന്ന് നമ്മളിലേക്ക്'; ഒരു ആത്മീയ യാത്രയെന്ന് പ്രധാനമന്ത്രി

സമൂഹത്തിലെ അധഃസ്ഥിത വിഭാഗ ജനങ്ങൾക്കിടയിൽ വിദ്യാഭ്യാസം എത്തിക്കാൻ മൻ കി ബാത്ത് കൊണ്ട് സാധിച്ചതായി പ്രധാനമന്ത്രി

വെബ് ഡെസ്ക്

കേന്ദ്ര സര്‍ക്കാരിന്റെ എട്ടുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മന്‍ കി ബാത്തിന്റെ നൂറാം പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്ത് ഇന്ത്യയിലെ ജനങ്ങളുമായി ബന്ധപ്പെടാനുള്ള വേദിയായി മാറി. കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ വികാരങ്ങളാണ് പരിപാടിയിലുടെ പങ്കുവച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014 ഒക്ടോബർ 3-നാണ് മൻ കി ബാത്ത് പ്രക്ഷേപണം ആരംഭിച്ചത്. യുഎന്‍ ആസ്ഥാനത്ത് നിന്നായിരുന്നു മന്‍ കി ബാത്തിന്റെ സുപ്രധാനമായ നൂറാം എപ്പിസോഡ് തത്സമയം സംപ്രേക്ഷണം ചെയ്തത്. എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്.

മന്‍ കി ബാത്ത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആത്മീയ യാത്രയാണ്. 'ഞാന്‍' എന്നതില്‍നിന്ന് 'നമ്മള്‍' എന്നതിലേക്കു വളരാന്‍ സഹായിച്ച യാത്ര. മന്‍ കി ബാത്ത് എന്നെക്കുറച്ചുള്ള പ്രഭാഷണമല്ല, രാജ്യത്തെ എല്ലാ ജനങ്ങളെയും പറ്റിയാണ് സംസാരിച്ചത്. ബേഠി ബച്ചവോ, ബേഠി പഠാവോ തുടങ്ങിയ ക്യാമ്പയി്‌നുകള്‍ ആരംഭിച്ചത് മന്‍ കി ബാത്തിലൂടെയാണ്. രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ ഹര്‍ തിരംഗ ക്യാംപെയ്‌നില്‍ നിര്‍ണായകമായി മാറിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മൻ കി ബാത്ത് എന്ന പരിപാടിയിലൂടെ ഒരു പുതിയ പാരമ്പര്യം തന്നെയാണ് രാജ്യത്ത് ആരംഭിച്ചിരിക്കുന്നതെന്നും, വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ കൂട്ടായ പ്രയത്നത്തിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, സമൂഹത്തിലെ അധഃസ്ഥിത വിഭാഗമായിട്ടുള്ള ജനങ്ങൾക്കിടയിൽ വിദ്യാഭ്യാസം എത്തിക്കാൻ നിരവധി എപ്പിസോഡുകൾ കൊണ്ട് സാധിച്ചതായും പ്രധാനമന്ത്രി എടുത്തു കാണിച്ചു. 'രാജ്യത്തെ ടൂറിസം മേഖല അതിവേഗം വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതി വിഭവങ്ങളായാലും, നദികൾ, മലകൾ, കുളങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ തുടങ്ങി എന്തായാലും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ടൂറിസത്തിന്റെ പുരോഗതിക്ക് അതേറെ സഹായകകരമാകും' പ്രധാനമന്ത്രി പറഞ്ഞു.

മൻ കി ബാത്ത് പരിപാടി വിജയകരമാക്കിയതിന് രാജ്യത്തെ ജനങ്ങളോടും, മാധ്യമങ്ങളോടും, ഓൾ ഇന്ത്യ റേഡിയോയുടെ എല്ലാ അംഗങ്ങളോടും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. മൻ കി ബാത്ത് നൂറാമത്തെ എപ്പിസോഡിൽ യുനെസ്‌കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പ്രധാന മന്ത്രിക്കൊപ്പം ചേർന്നു. മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് മുംബൈയിലെ 36 നിയമസഭാ മണ്ഡലങ്ങളിലായി, 5000 സ്ഥലങ്ങളിലാണ് സംപ്രേക്ഷണം നടത്തിയത്. മഹാരാഷ്ട്രയിലെ 36 ജില്ലകളിലും ബിജെപിയുടെ നേതൃത്വത്തില്‍ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ