INDIA

30,000 കോടിയിലധികം വിലമതിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സെറ്റുകളുടെ നിര്‍മാണം പ്രതിസന്ധിയില്‍

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം കാരണമാണ് നിര്‍മാണം പ്രശ്നത്തിലായിരിക്കുന്നത്

വെബ് ഡെസ്ക്

റഷ്യന്‍ ഗതാഗത ഭീമനായ ട്രാന്‍സ്മാഷ് ഹോള്‍ഡിംഗും (ടിഎന്‍എച്ച്) ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ റെയില്‍ വികാസ് നിഗം ലിമിറ്റഡും (ആര്‍വിഎന്‍എല്‍) ചേര്‍ന്ന് സംയുക്തമായി നിര്‍മിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സെറ്റുകളുടെ നിര്‍മാണം പ്രശ്നങ്ങള്‍ നേരിടുന്നു. ഏകദേശം 3.63 ബില്യണ്‍ ഡോളര്‍ (30,000 കോടിയിലധികം) വിലമതിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സെറ്റുകളുടെ നിര്‍മാണമാണ് പ്രതിസന്ധി നേരിടുന്നത്. വന്ദേഭാരത് ട്രെയിനുകളുടെ സ്‌പെയര്‍ പാര്‍ട്‌സ് വിതരണക്കാരായ ഒന്നിലധികം രാജ്യങ്ങള്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം കാരണമാണ് നിര്‍മാണം പ്രശ്നത്തിലായിരിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ ഏറ്റവും കുറഞ്ഞ ലേലക്കരാര്‍ നല്‍കിയതുകൊണ്ടാണ് ഇന്ത്യന്‍ റെയില്‍വേ ടിഎംഎച്ച്- ആര്‍വിഎന്‍എല്‍ന് സംയുക്ത കരാര്‍ നല്‍കിയത്. ടിഎംഎച്ചിനാണോ അതോ ആര്‍വിഎന്‍എല്ലിനാണോ കൂടുതല്‍ ഷെയര്‍ഹോള്‍ഡിംഗ് നല്‍കേണ്ടതെന്ന കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേക്ക് ആശങ്ക ഉണ്ടായിരുന്നു.

ടിഎംഎച്ചിന്റെയും ആര്‍വിഎന്‍എല്ലിന്റെയും താത്പര്യാര്‍ത്ഥം വന്ദേ ഭാരത് ട്രെയിന്‍സെറ്റുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ പ്രോജക്റ്റിന്റെ മുന്നോട്ട് പോക്കിനായി ഓരോന്നിനും ഏകദേശം 120 കോടി ചിലവ് വരും. ഇതിനായുള്ള ഭൂരിഭാഗം ഷെയര്‍ഹോള്‍ഡിംഗിനും ആര്‍വിഎന്‍എല്‍ അഭ്യര്‍ത്ഥിച്ചതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ടിഎംഎച്ച് ഇത് അംഗീകരിച്ചിട്ടില്ലെന്നും തല്‍ഫലമായി പദ്ധതി ആരംഭിക്കുന്നതിന് ആവശ്യമായ 200 കോടിയോളം ബാങ്ക് ഗ്യാരണ്ടി നിക്ഷേപിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.

വന്ദേ ഭാരത് ട്രെയിന്‍ സെറ്റുകളുടെ എല്ലാ ഭാഗങ്ങളും മേക്ക് ഇന്‍ ഇന്ത്യ വഴി തദ്ദേശീയമായി നിര്‍മ്മിച്ചതല്ല. നിര്‍മാണാവശ്യത്തിനായി പലതും വെസ്റ്റേണ്‍ യൂറോപ്യന്‍, അമേരിക്കന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടതാണ്. ഈ സാഹചര്യത്തിലാണ് റെയില്‍വേയ്ക്കായി റോളിംഗ് സ്റ്റോക്ക് നിര്‍മ്മിക്കുന്നതില്‍ വൈദഗ്ദ്ധ്യമുള്ള ടിഎംഎച്ചിന്റെ ഒരു ഡിവിഷനായ മെട്രോവാഗണ്‍മാഷിന് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. റോളിംഗ് സ്റ്റോക്കിന്റെയും സ്പെയര്‍ പാര്‍ട്സുകളുടെയും അറ്റകുറ്റപ്പണികളുടെയും ഉത്തരവാദിത്തം ഇവര്‍ക്കായിരുന്നു.

സംയുക്ത കരാറില്‍ ആര്‍വിഎന്‍എല്ലിന് കാര്യമായ പങ്കുണ്ട്. ഇന്ത്യന്‍ കമ്പനിക്ക് ഭൂരിപക്ഷം ഓഹരിയുള്ളത് പല അന്താരാഷ്ട്ര വിതരണക്കാര്‍ക്കും ബാങ്കര്‍മാര്‍ക്കും വലിയ ആത്മവിശ്വാസമുണ്ട്. കാരണം യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളിലാണ് ഈ കമ്പനികളില്‍ പലതും നയിക്കപ്പെടുന്നത്. റഷ്യയുമായി ഇടപെടുന്നത് ഇവര്‍ക്ക് എളുപ്പമല്ല.

'റഷ്യക്കാര്‍ സാങ്കേതികമായി ഉയര്‍ന്ന കഴിവുള്ളവരാണെങ്കിലും അവരുമായി ഇടപഴകുന്നതില്‍ ചെറിയ പ്രശ്‌നമുണ്ട്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ ഈ പ്രശ്‌നം പരിഹരിക്കും. ഈ ഇടപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ റഷ്യന്‍ എംബസി പ്രതികരിച്ചിട്ടില്ല,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആദ്യത്തെ രണ്ട് പ്രോട്ടോടൈപ്പ് വന്ദേ ഭാരത് ട്രെയിനുകള്‍ പരീക്ഷണത്തിന് തയ്യാറാക്കേണ്ടതുണ്ട്. പ്രോട്ടോടൈപ്പുകള്‍ക്ക് അംഗീകാരം ലഭിച്ചതിന് ശേഷം എല്ലാ വര്‍ഷവും 12 മുതല്‍ 18 വരെ ട്രെയിനുകള്‍ ആവശ്യനുസരണം നിര്‍മ്മിക്കും. സംയുക്ത കരാര്‍ അനുസരിച്ച് 35 വര്‍ഷത്തേക്ക് ട്രെയിനുകളിലെ അറ്റകുറ്റപണികള്‍ നടത്തും. ട്രെയിന്‍ സെറ്റുകള്‍ക്കായി 1.8 ബില്യണ്‍ ഡോളറും അവയുടെ അറ്റകുറ്റപ്പണികള്‍ക്കായി 2.5 ബില്യണ്‍ ഡോളറുമാണ് ഇന്ത്യന്‍ റെയില്‍വേ ചെലവഴിക്കുന്നത്. ട്രെയിന്‍ സെറ്റുകള്‍ റെയില്‍വേയ്ക്ക് കൈമാറുന്നത് അനുസരിച്ചാകും പേയ്മെന്റുകള്‍ ക്രമേണ വിതരണം ചെയ്യുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ