INDIA

120 കിലോമീറ്റര്‍ വേഗതയില്‍ 'ദന' ഇന്ന് രാത്രി എത്തും; പത്തു ലക്ഷത്തിലധികം ആള്‍ക്കാരെ ഒഴിപ്പിക്കും, ട്രെയിൻ, വിമാന സര്‍വീസുകള്‍ റദ്ദാക്കി, അതീവ ജാഗ്രത

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ജനങ്ങളോട് അഭ്യര്‍ഥിച്ചു

വെബ് ഡെസ്ക്

ഒഡിഷയെയും പശ്ചിമ ബംഗാളിനെയും ആശങ്കയിലാക്കി 'ദന' ചുഴലിക്കൊടുങ്കാറ്റ് ഇന്ന് രാത്രി തീരം തൊടും. ഒഡീഷയിലെ ഭിതാര്‍കനികയ്ക്കും ധമ്രയേക്കും ഇടയില്‍ 100 മുതസല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാകും ചുഴലി എത്തുകയെന്നാണ് കാലാവസ്ഥ പ്രവചനം. ഏകദേശം പത്തുലക്ഷത്തോളെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റനാണ് സംസ്ഥാന ഭരണകൂടം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനകം നാലുലക്ഷത്തിലധികം പേരെ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളിലെ 14 ജില്ലകളിലായി മൂവായിരത്തിലധികം തീരപ്രദേശങ്ങളെ ചുഴലി കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജഗത്സിംഗ്പൂര്‍, കേന്ദ്രപാര, ഭദ്രക്, ബാലസോര്‍ ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പരമാവധി ആഘാതം നേരിടേണ്ടിവരുമെന്നാണ് കരുതുന്നത്.

ഇതൂകൂടാതെ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെ ഇതിനകം ഇരുന്നൂറിലധികം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. നിരവധി വിമാനസര്‍വീസുകളും നിര്‍ത്തിയതായി വിവിധ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. കൊൽക്കത്ത അടക്കം ചുഴലി ബാധിക്കുമെന്ന് കരുതുന്ന വിമാനത്താവളങ്ങൾ 15 മണിക്കൂർ അടച്ചിടും. 23 മുതല്‍ 26 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായിമാറി വടക്കുപടിഞ്ഞാറേക്ക് നീങ്ങിയിരുന്നു. ഇത് ബുധനാഴ്ച ചുഴലിക്കാറ്റായി മാറി. വ്യാഴാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കും. വ്യാഴം രാത്രിയും വെള്ളി രാവിലെയുമായി അതിതീവ്ര ചുഴലിക്കാറ്റായി ഒഡിഷയിലെ പുരിക്കും പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയിലൂടെ കടന്നുപോകവേയാണ് കര തൊടുക.

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ജനങ്ങളോട് അഭ്യര്‍ഥിച്ചു. നിങ്ങള്‍ സുരക്ഷിതമായ കൈകളിലാണ്. നിരവധി സംവിധാനങ്ങളുടെ സഹായത്തോടെ ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം മാജി മാധ്യമങ്ങളോട് പറഞ്ഞു. കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ച രൂപപ്പെട്ട 'ദന' ചുഴലിക്കാറ്റ് രാജ്യത്തുടനീളം കനത്ത മഴയ്ക്കു കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി