INDIA

റെക്കോഡ് വിലയും ഗുണനിലവാരത്തിലെ ആശങ്കയും: ഉത്പന്നങ്ങളിൽ നിന്ന് തക്കാളി ഒഴിവാക്കി മക്‌ഡൊണാൾഡ്‌സ്

ഹാംബർഗർ, ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലകളിലൊന്നാണ് മക്ഡോണാൾഡ്സ്

വെബ് ഡെസ്ക്

ഹാംബർഗറുകളിലും മറ്റുൽപ്പന്നങ്ങളിലും തക്കാളി ഉപയോഗിക്കുന്നത് നിർത്തിയതായി പ്രശ്‌സത ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്‌സ്. രാജ്യത്തുടനീളം തക്കാളി വില റെക്കോഡ് നിരക്കിലെത്തിയ പശ്ചാത്തലത്തിലാണ് നടപടി. തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിതരണക്ഷാമവും ഗുണനിലവാരത്തിലെ ആശങ്കയും മൂലം മക്‌ഡൊണാൾസ് തങ്ങളുടെ ബർഗറുകളിൽ നിന്നും മറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ നിന്നും തക്കാളി ഉപേക്ഷിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഹാംബർഗർ, ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലകളിലൊന്നാണ് മക്ഡോണാൾഡ്സ്. 119 രാജ്യങ്ങളിലായി 69 മില്യൺ ഉപഭോക്താക്കളാണ് മക്‌ഡൊണാൾസിനുള്ളത്.

“എത്ര ശ്രമിച്ചിട്ടും, ഞങ്ങളുടെ കർശനമായ ഗുണനിലവാര പരിശോധനയിൽ വിജയിക്കുന്ന മതിയായ അളവിലുള്ള തക്കാളി ഞങ്ങൾക്ക് ലഭിക്കുന്നില്ല. അതിനാൽ തക്കാളി ഇല്ലാതെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ ഞങ്ങൾ നിർബന്ധിതരാകുന്നു," രാജ്യത്തെ വിവിധ മക്‌ഡൊണാൾസ് സ്റ്റോറുകളിൽ പതിച്ച നോട്ടീസുകളിൽ പറയുന്നു. വിലയേക്കാൾ വിതരണ ശൃംഖലയിലെ ഗുണനിലവാര പ്രശ്‌നങ്ങളാണ് തക്കാളി ഒഴിവാക്കാൻ കാരണമെന്ന് മക്‌ഡൊണാൾസ് സ്റ്റോർ മാനേജർമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന്റെ പലയിടങ്ങളിലും ഉണ്ടായ കനത്ത മഴയും വിതരണത്തിലുണ്ടായ പ്രശ്നങ്ങളും കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ അത്യുഷ്ണവും തക്കാളി പ്രതിസന്ധിക്ക് വഴിവെച്ചു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. തക്കാളിയുടെ സംഭരണ കാലാവധി കുറവായതും താപനില മൂലമുണ്ടായ അപൂർവ രോഗത്തിൽ കർണാടകയിലെ തക്കാളി കൃഷി നശിച്ചതോടെ തക്കാളി ലഭ്യത കുറഞ്ഞതും വില ഉയരാൻ കാരണമായിട്ടുണ്ട്.

ഇന്ത്യയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളിൽ മക്‌ഡൊണാൾഡ്‌സ് ഉല്പന്നങ്ങളുടെ വില്പനവകാശമുള്ള കൊണാട്ട് പ്ലാസ റെസ്റ്റോറന്റുകൾ പുറത്തിറക്കിയ പ്രസ്താവനയിൽ താൽക്കാലിക സീസണൽ പ്രശ്‌നങ്ങളാണ് തീരുമാനത്തിന് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ മക്‌ഡൊണാൾസ് ഉല്പന്നങ്ങളുടെ വിതരണാവകാശമുള്ള വെസ്റ്റ്‌ലൈഫ് ഫുഡ്‌വേൾഡ് തക്കാളിയുമായി ബന്ധപ്പെട്ട് ഗുരുതര പ്രശനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി.

രാജ്യമെങ്ങും തക്കാളി വില റെക്കോഡ് വേഗത്തിലാണ് കുതിച്ചുയരുന്നത്. ഉത്തരേന്ത്യയിൽ പലയിടത്തും വില ഇരുന്നൂറിന് മുകളിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഉത്തരകാശിയില്‍ വിവിധ സ്ഥലങ്ങളില്‍ 180 മുതല്‍ 200 രൂപ വരെയാണ്  തക്കാളിക്ക് വില. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളില്‍ 200 മുതല്‍ 250 രൂപവരെയും വിലയുണ്ട്. ഈ സാഹചര്യത്തിൽ തക്കാളിയുടെ ഉപഭോഗം വെട്ടിക്കുറയ്ക്കാൻ ആളുകൾ നിർബന്ധിതരാവുന്നുണ്ട്.

രാജ്യത്തിന്റെ പലയിടങ്ങളിലും ഉണ്ടായ കനത്ത മഴയും വിതരണത്തിലുണ്ടായ പ്രശ്നങ്ങളും കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ അത്യുഷ്ണവും തക്കാളി പ്രതിസന്ധിക്ക് വഴിവെച്ചു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. തക്കാളിയുടെ സംഭരണ കാലാവധി കുറവായതും താപനില മൂലമുണ്ടായ അപൂർവ രോഗത്തിൽ കർണാടകയിലെ തക്കാളി കൃഷി നശിച്ചതോടെ തക്കാളി ലഭ്യത കുറഞ്ഞതും വില ഉയരാൻ കാരണമായിട്ടുണ്ട്. തക്കാളിക്ക് പുറമെ കോളിഫ്ലവർ,മുളക്, ഇഞ്ചി തുടങ്ങിയവയ്ക്കും വില കൂടിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ