INDIA

കലാപം അനാഥരാക്കിയ 18 കുട്ടികള്‍ക്ക് തണലായി കുക്കി - മെയ്തി ദമ്പതികള്‍; ഇംഫാലിലെ സ്നേഹക്കാഴ്ച

വെബ് ഡെസ്ക്

മണിപ്പൂരില്‍ കലാപം അനാഥരാക്കിയ കുരുന്നുകള്‍ക്ക് സമാധാനത്തിന്റെ ബാലപാഠങ്ങള്‍ പകർന്ന് കുക്കി - മെയ്‌തി വിഭാഗക്കാരായ ദമ്പതികള്‍. കലാപത്തില്‍ സർവവും നഷ്ടമായ, അനാഥരായ പതിനെട്ടോളം കുട്ടികളുടെ അച്ഛനും അമ്മയുമാണ് കുക്കി വംശജനായ ഹയോകിപ്പും അദ്ദേഹത്തിന്റെ ഭാര്യയും മെയ്‌തി വംശജയുമായ മെയ്‌റ്റേയി റെവാരിയും.

കുക്കി മെയ്‌തി സംഘര്‍ഷം ശക്തമായ മണിപ്പൂരിലെ ഇംഫാലിന്റെയും കാങ്പോക്പിയുടെയും താഴ്വരയിലാണ് ഈ കുടുംബം താമസിക്കുന്നത്. ഹയോകിപ്പ്-റെവാരി ദമ്പതികള്‍ക്ക് കുട്ടികളില്ല. കലാപം ജീവിതം തകർത്ത കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെയാണ് ഇവർ ഏറ്റെടുത്തത്. ഭയപ്പെടുത്തുന്ന സാഹചര്യങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനൊപ്പം അവരുടെ പഠനവും ഈ ദമ്പതികള്‍ ഏറ്റെടുത്തു.

മാസങ്ങളായി മണിപ്പൂരില്‍ തുടരുന്ന കലാപം കാരണം സ്‌കൂള്‍ പഠനം മുടങ്ങിയിരിക്കുകയാണ്. സംഘര്‍ഷം കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ അധ്യാപികയായി മാറിയിരിക്കുകയാണ് റെവാരി. സ്‌കൂള്‍ അന്തരീക്ഷമൊരുക്കി അവര്‍ക്കുവേണ്ട പുസ്തകങ്ങളും സൗകര്യങ്ങളുമെല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്.

സ്‌നേഹത്തോടെയും സമാധാനത്തോടെയുമുള്ള തങ്ങളുടെ ജീവിതം ഇരു സമുദായക്കാര്‍ക്കും പ്രചോദനമാകുമെന്ന പ്രതീക്ഷയാണ് ദമ്പതികള്‍ പങ്കുവയ്ക്കുന്നത്. ഈ കുട്ടികള്‍ക്കുവേണ്ടിയുള്ള ഇവരുടെ സേവനത്തെ അഭിനന്ദിച്ച് ഇരുവിഭാഗത്തിലേയും ആളുകള്‍ ഇവിടെ ഒത്തുകൂടാറുണ്ടെന്നും നാട്ടുകാരിലൊരാള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. വംശീയതയെക്കറിച്ച് അറിയാതെയാണ് ഈ കുട്ടികള്‍ കഴിയുന്നത്. അവരില്‍ ആര്‍ക്കും ആരാണ് കുക്കി ആരാണ് മെയ്‌തി എന്ന് അറിയില്ല. എന്നാല്‍, രണ്ടു ഭാഷകളിലും സംസാരിക്കാന്‍ അവര്‍ക്കറിയാം റെവാരി പറഞ്ഞു.രാജ്യത്തിന് മാതൃകാ പൗരന്‍മാരായി ഇവരെ വളര്‍ത്തിയെടുക്കണമെന്നാണ് ഹയോകിപ്പിന്റെ സ്വപ്‌നം.

മേയ് മൂന്നിനാരംഭിച്ച മെയ്‌തേയ് കുക്കി വിഭാഗക്കാരുടെ സംഘര്‍ഷം മൂന്നുമാസം പിന്നിട്ടിട്ടും തുടരുകയാണ്. 150 ല്‍പരം ആളുകളാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ മണിപ്പൂരില്‍ നിന്ന് പലായനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ 19നാണ് രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മനഃസാക്ഷിയെ മരവിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതിന് ശേഷം രാജ്യമാകെ പ്രതിഷേധം ശക്തമാകുകയായിരുന്നു.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി