INDIA

'പണിയെടുക്കൂ അല്ലെങ്കില്‍ ജോലി വിടൂ'; മാനേജര്‍മാരോട് മെറ്റ

മെറ്റാ നവംബറില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരുന്നു

വെബ് ഡെസ്ക്

കൂട്ട പിരിച്ചുവിടലിന് പിന്നാലെ മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മെറ്റ. കമ്പനി കൂടുതല്‍ കാര്യക്ഷമമാകാനുള്ള ശ്രമത്തിലാണ്. ഇതിനിടെ മാനേജര്‍മാര്‍ ഒന്നുകില്‍ വ്യക്തിഗതമായി മികച്ച പ്രകടനം കാഴ്ചവയ്ക്കണം അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കണമെന്നാണ് മെറ്റ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഫെയ്സ്ബുക്കിന്റെയും വാട്ട്സ്ആപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമസ്ഥതയുള്ള മെറ്റാ നവംബറില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരുന്നു. അന്നത്തെ പിരിച്ചു വിടലില്‍ 13 ശതമാനം തൊഴിലാളികളെയാണ് പുറത്താക്കിയത്. പിന്നീടങ്ങോട്ട് ഭാവിയില്‍ ഒരു പിരിച്ചു വിടല്‍ ഉണ്ടായേക്കാമെന്ന ആശങ്കയിലായിരുന്നു ഉദ്യോഗസ്ഥര്‍. കമ്പനിയുടെ വളര്‍ച്ച വളരെ മന്ദഗതിയിലാണെന്നായിരുന്നു മെറ്റാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വരുമാന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചത്. 2023 നെ 'കാര്യക്ഷമതയുടെ വര്‍ഷം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇടത്തരം മാനേജര്‍മാരെയും പ്രവര്‍ത്തനരഹിതമായ പദ്ധതികളെയും വെട്ടിക്കുറയ്ക്കുമെന്ന തീരുമാനത്തിലാണ്.

മെറ്റയില്‍ ക്രമാനുഗതമായിട്ടായിരിക്കും ജോലികള്‍ വെട്ടിക്കുറയ്ക്കുക. സമാന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മത്സരിക്കുന്ന ചില ടീമുകളും ഒന്നോ രണ്ടോ ജീവനക്കാരുടെ മാത്രം മേല്‍നോട്ടം വഹിക്കുന്ന മാനേജര്‍മാരും ഉള്‍പ്പെടുന്നതിനാല്‍ മാറ്റം ആവശ്യമാണെന്നാണ് മെറ്റാ ജീവനക്കാരും പറയുന്നത്. എന്നാല്‍ റിപ്പോർട്ടുകളോട് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മെറ്റയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്രയധികം പേരെ പിരിച്ചു വിടുന്നത്. ജീവനക്കാരുടെ എണ്ണം ഈ വര്‍ഷം 87, 314 ലേക്ക് ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. മെറ്റയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നേക്കുമെന്ന് സെപ്റ്റംബര്‍ അവസാനം തന്നെ സക്കര്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാറുന്ന വിപണിക്ക് അനുസൃതമായി ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ടീമുകളെ പുന:ക്രമീകരിക്കാനും മെറ്റാ ഉദ്ദേശിക്കുന്നു എന്നായിരുന്നു വിശദീകരണം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്