INDIA

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് പശ്ചിമബംഗാൾ സ്വദേശിയെ തല്ലിക്കൊന്ന് ആൾക്കൂട്ടം

വെബ് ഡെസ്ക്

ഹരിയാനയിൽ ബീഫ് കൈവശം വച്ചെന്നാരോപിച്ച് പശ്ചിമ ബംഗാൾ സ്വദേശിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. പ്രായപൂർത്തിയാകാത്ത രണ്ടുകുട്ടികൾ ഉൾപ്പെടുന്ന അക്രമിസംഘം മാലിന്യം ശേഖരിക്കുന്ന തൊഴിൽ ചെയ്യുന്നതിനായി ഹരിയാനയിലെത്തിയ 22 വയസു മാത്രമുള്ള സാബിർ മാലിക്ക് എന്ന പശ്ചിമ ബംഗാൾ സ്വദേശിയെ ബീഫ് കഴിച്ചെന്നാരോപിച്ച് ആൾക്കൂട്ടം വിചാരണ ചെയ്യുകയും മർദ്ദിക്കുകയായിരുന്നു.

ഓഗസ്റ്റ് 27 നാണ് സംഭവം നടക്കുന്നത്. ഗോ രക്ഷാ സംഘവുമായി ബന്ധമുള്ളവരാണ് അക്രമത്തിനു പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം. ഹാൻസവാസ് ഖുർദ് എന്ന ഗ്രാമത്തിലാണ് സാബിർ മാലിക്ക് തന്റെ ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിക്കുന്നത്. സംഭവം നടക്കുന്നതിനും മണിക്കൂറുകൾക്ക് മുമ്പ് ബീഫ് പാകം ചെയ്യുന്നു എന്നാരോപിച്ച് സമീപവാസികൾ പോലീസിനെ വിളിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തുകയും ആരോപണവിധേയമായ മാംസം പരിശോധനയ്ക്കായി അയക്കുകയും ചെയ്തിരുന്നു.

പോലീസ് സാബിർ മാലിക്കിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ബീഫ് കഴിച്ചിരുന്നോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു.

അക്രമിസംഘത്തിലുള്ളതായി കരുതുന്ന അഭിഷേഖ്, മോഹിത്, കമൽജിത്, സാഹിത്, രവീന്ദർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഹൻസവാസ് ഖുർദ് ഗ്രാമത്തിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളായ ചിലരെ ഒരുകൂട്ടം ചെറുപ്പക്കാർ തടഞ്ഞു നിർത്തുകയും ബീഫ് കഴിച്ചെന്ന മട്ടിൽ ചോദ്യം ചെയ്യുകയുമായിരുന്നെന്നാണ് കേസ് അന്വേഷിക്കുന്ന ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് അറിയിക്കുന്നത്.

അക്രമിസംഘം സാബിർ മാലിക്കിനെയും സുഹൃത്തുക്കളെയും ഒഴിഞ്ഞ കുപ്പികൾ വിൽക്കുന്ന കടയിലേക്ക് വിളിച്ച് വരുത്തിയാണ് ആക്രമിക്കുന്നത്. അവിടെനിന്നും മാലിക്കിനെ അവർ മോട്ടോർ സൈക്കിളിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെവച്ച് വീണ്ടും ആക്രമിക്കുകയും ചെയ്തു. അവിടെവച്ചാണ് മാലിക്ക് കൊല്ലപ്പെടുന്നത്.

പശ്ചിമബംഗാളിലെ നോർത്ത് 24 പർഗണസിലെ മിയാർഭേരി എന്ന സ്ഥലമാണ് സാബിർ മാലിക്കിന്റെ സ്വദേശം. കഴിഞ്ഞ അഞ്ച് വർഷമായി മാലിക്ക് സംസ്ഥാനത്തിന് പുറത്താണ് ജോലി ചെയ്യുന്നത്, വല്ലപ്പോഴും മാത്രമാണ് നാട്ടിലേക്ക് വരുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്