INDIA

രാജസ്ഥാനില്‍ യുദ്ധവിമാനം തകർന്നു; അപകടത്തിൽപ്പെട്ടത് തദ്ദേശീയമായി നിർമിച്ച തേജസ്

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് രാജസ്ഥാനിലുണ്ടായിരുന്നു.

വെബ് ഡെസ്ക്

രാജസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്നു. വ്യോമസേനയുടെ തദ്ദേശീയ നിർമിത ലഘു യുദ്ധവിമാനം തേജസാണ് പരിശീലനപ്പറക്കലിനിടെ തകര്‍ന്നുവീണത്. ജയ്‌സല്‍മെറിലെ കുട്ടികളുടെ ഹോസ്റ്റലിന് സമീപമാണ് അപകടം.

ഇന്ത്യൻ സൈനിക വിഭാഗങ്ങളുടെ സംയുക്ത അഭ്യാസപ്രകടനം രാജസ്ഥാനിലെ പൊഖ്റാനിൽ നടക്കുന്ന സന്ദർഭത്തിലാണ് തേജസ് തകർന്നതെന്ന പ്രത്യേകതയുണ്ട്. പൈലറ്റ് സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്. അപകടകാരണം കണ്ടെത്താന്‍ വ്യോമസേന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച് എ എൽ) രൂപകല്പന ചെയ്ത നിർമിച്ച തേജസ് വ്യോമസേനയുടെ വിശ്വസ്ത വിമാനമായാണ് അറിയപ്പെടുന്നത്. ആദ്യമായാണ് തേജസ് വിമാനം തകരുന്നത്. റഷ്യൻ നിർമിത മിഗ് വിമാനങ്ങൾക്കു പകരക്കാരനായാണ് തേജസ് സേനയിൽ ഇടംപിടിച്ചത്.

കര, നാവിക, വ്യോമസേനകളുടെ സംയുക്ത അഭ്യാസപ്രകടനമായ ഭാരത് ശക്തി കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊഖ്റാനിലെത്തിയിരുന്നു. തേജസ് യുദ്ധ വിമാനങ്ങളും ഈ പരിശീലനത്തിന്റെ ഭാഗമായിരുന്നു. മാർക്ക്–4, ആന്റി ഡ്രോൺ സിസ്റ്റം, തദ്ദേശീയ നിർമതി ഡ്രോണുകൾ, പ്രചണ്ഡ് ഹെലികോപ്റ്ററുകൾ, ഹ്രസ്വദൂര മിസൈലുകൾ, പിനാക്ക റോക്കറ്റ് ലോഞ്ചർ, ടി90 യുദ്ധ ടാങ്കുകൾ, കെ-9 ആർട്ടിലറി റൈഫിളുകൾ എന്നിവയും ഭാരത് ശക്തിയിൽ അണിനിരന്നു. 30 രാജ്യങ്ങളിലെ പ്രതിനിധികളടക്കമുള്ളവർ പ്രകടനം വീക്ഷിച്ചു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി