INDIA

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍ ; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് കുടുംബം

പെണ്‍കുട്ടികളുടെ അയല്‍വാസിയായ സ്ത്രീയടക്കം നാലുപേര്‍ കസ്റ്റഡിയില്‍

വെബ് ഡെസ്ക്

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പതിനഞ്ചും പതിനേഴും വയസ്സുള്ള കുട്ടികളുടെ മൃതദേഹം വീടിന് സമീപത്തുള്ള കരിമ്പിന്‍ തോട്ടത്തിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.

കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിച്ചു. അയല്‍ഗ്രാമത്തിലെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതായി അമ്മ ആരോപിച്ചു.

സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന നാലുപേരെ കസ്റ്റഡിയിലെടുത്തെന്ന് അഡീഷണല്‍ എസ് പി അരുണ്‍കുമാര്‍ സിങ് അറിയിച്ചു. മരിച്ച കുട്ടികളുടെ അയല്‍വാസിയായ സ്ത്രീ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.

വിഷയത്തിൽ യുപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌ വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രം​ഗത്തെത്തി. യോ​ഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴില്‍ അമ്മമാരും സഹോദരിമാരും എല്ലാ ദിവസവും ആക്രമിക്കപ്പെടുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ലഖിംപൂരിൽ കര്‍ഷകര്‍ക്ക് ശേഷം ഇപ്പോള്‍ ദളിതരാണ് ആക്രമിക്കപ്പെടുന്നതെന്നും ഹത്രാസ് സംഭവത്തിന്റെ ആവര്‍ത്തനമാണ് ഇതെന്നും അഖിലേഷ് കുറ്റപ്പെടുത്തി. ലഖിംപൂരിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രിയങ്ക ഗാന്ധിയും യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഹൃദയഭേദകമായ വാര്‍ത്തയാണ് ഇതെന്നും പകല്‍ വെളിച്ചത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്നത് സര്‍ക്കാരിന്‌റെ വീഴ്ചയാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. പത്രങ്ങളിലും ടിവിയിലും വ്യാജ പരസ്യങ്ങള്‍ കൊടുക്കുന്നതിലൂടെ നിയമസംവിധാനം മെച്ചപ്പെടില്ലെന്നും യുപിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്തു കൊണ്ടാണ് ഇത്തരത്തില്‍ വര്‍ധിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ