INDIA

'മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണം'; മോദിയോടും അമിത്ഷായോടും അഭ്യര്‍ഥിച്ച്‌ മീരാഭായി ചാനു

വെബ് ഡെസ്ക്

വംശീയ സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും, കേന്ദ്രമന്ത്രി അമിത്ഷായോടും അഭ്യര്‍ഥിച്ച് ഒളിമ്പിക് വെള്ളി മെഡൽ ജേതാവും വെയ്റ്റ്‌ലിഫ്റ്റിങ് താരവുമായ മീരാഭായ് ചാനു. മെയ് മൂന്ന് മുതലാണ് മണിപ്പൂരില്‍ വംശീയ സംഘവും അക്രമവും ആരംഭിച്ചത്. ആ സാഹചര്യം നിലനില്‍ക്കെ ''മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണം'' കൊണ്ടുവരണം- ചീനു ട്വിറ്ററില്‍ കുറിച്ചു.

സുരക്ഷാ കാരണങ്ങളാല്‍ പല കായിക താരങ്ങളും പരിശീലനം ഉപേക്ഷിച്ച് വീടുകളില്‍ കഴിയുകയാണ്

''സംഘര്‍ഷം കാരണം സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി. നിരവധി പേർക്ക് ജീവനും കിടപ്പാടവും നഷ്ടമായി. സുരക്ഷാ കാരണങ്ങളാല്‍ പല കായിക താരങ്ങളും പരിശീലനം ഉപേക്ഷിച്ച് വീടുകളില്‍ കഴിയുകയാണ്. വടക്കു കിഴക്കന്‍ മേഖലകളില്‍ തുടരുന്ന സംഘര്‍ഷം ആ മേഖലയിലുള്ള താരങ്ങളെ പ്രതികൂലമായി ബാധിക്കും''- മീരാഭായ് ചാനു കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിലെ ഈ സംഘര്‍ഷം എപ്പോള്‍ അവസാനിക്കുമെന്നതിനെ കുറിച്ച് ഓര്‍ത്ത് ഞാന്‍ ആശങ്കപ്പെടാറുണ്ടെന്നും മീരാഭായ് ചാനു പറഞ്ഞു

''മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ചിട്ട്‌ മൂന്ന് മാസം തികയാന്‍ പോവുകയാണ്. എനിയ്ക്ക് മണിപ്പൂരില്‍ വീടുണ്ട്. വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനും, ഏഷ്യന്‍ ഗെയിംസിനും തയ്യാറെടുക്കുന്നതിനായി ഞാന്‍ യുഎസില്‍ പരിശീലനത്തിലാണ്. സംഘര്‍ഷം എപ്പോള്‍ അവസാനിക്കുമെന്നതിനെക്കുറിച്ച് ഞാന്‍ ആശങ്കപ്പെടാറുണ്ട് .'' മീരാഭായ് ചാനു പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ പലായനം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വരെ ജീവന്‍ നഷ്ടമാകുന്ന സാഹചര്യവുമുണ്ട്. ജീവഭയം മൂലം പോലീസ് ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന സാഹചര്യവുമുണ്ട്. സംസ്ഥാനത്ത് ഇത്രയേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ പ്രതികരണത്തിന് മുതിർന്നില്ല എന്നതും ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്