INDIA

കോവിഡ് പ്രതിരോധം വിലയിരുത്താൻ ഇന്ന് രാജ്യവ്യാപക മോക്ക് ‍ഡ്രിൽ; ചികിത്സാ സൗകര്യങ്ങൾ, ഓക്സിജൻ ലഭ്യതയടക്കം ഉറപ്പാക്കും

കേസുകളില്‍ വർധനവുണ്ടായാല്‍, എല്ലാ സംസ്ഥാനങ്ങളിലും ക്ലിനിക്കല്‍ സൗകര്യങ്ങൾ വേഗത്തില്‍ ലഭ്യമാക്കുകയാണ് മോക്ക് ‍ഡ്രില്ലിന്റെ ലക്ഷ്യം

വെബ് ഡെസ്ക്

ആഗോളതലത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഇന്ന് മോക്ക് ഡ്രിൽ സംഘടിപ്പിയ്ക്കും. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാർ മോക്ക് ഡ്രില്ലിൽ പങ്കെടുക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാവിലെ 10 മണിക്ക് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തി അവിടെയുള്ള സൗകര്യങ്ങൾ പരിശോധിക്കും. ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കും ആരോഗ്യവകുപ്പ് മോക്ഡ്രിൽ നടത്തുക.

കേസുകളില്‍ വർധനവുണ്ടായാല്‍, എല്ലാ സംസ്ഥാനങ്ങളിലും ക്ലിനിക്കല്‍ സൗകര്യങ്ങൾ വേഗത്തില്‍ ലഭ്യമാക്കുകയാണ് മോക്ക് ‍ഡ്രില്ലിന്റെ ലക്ഷ്യം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത, ഐസൊലേഷൻ ബെഡുകളുടെ കപ്പാസിറ്റി, ഓക്സിജൻ പിന്തുണയുള്ള കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്റർ പിന്തുണയുള്ള കിടക്കകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കും.

ആശുപത്രികളിലെ കിടക്ക സൗകര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുക. ഐസൊലേഷൻ റൂമുകളിൽ ഓക്സിജൻ സൗകര്യവും ഐസിയുവും വെന്റിലേറ്റർ സംവിധാനവും ഉറപ്പാക്കണം. കൂടാതെ മനുഷ്യ വിഭവശേഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഡോക്ടർമാർ, നേഴ്സുമാർ, ആംബുലൻസ്, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് പുറമെ, ആയുഷ് ഡോക്ടർമാർ, ആശാപ്രവർത്തകർ, അംഗൻവാടി ജീവനക്കാർ എന്നിവരുടെയും സേവനം ഉറപ്പാക്കും.

കൂടാതെ, RT-PCR, RAT കിറ്റുകളുടെ ടെസ്റ്റിംഗ് ശേഷിയും ലഭ്യതയും വർദ്ധിപ്പിക്കുക, ടെസ്റ്റിംഗ് ഉപകരണങ്ങളുടെയും റിയാക്ടറുകളുടെയും ലഭ്യത ഉറപ്പാക്കൽ എന്നിവ പ്രധാനമാണ്. അവശ്യ മരുന്നുകളുടെയും പിപിഇ കിറ്റുകൾ, N-95 മാസ്കുകൾ, ഓക്സിജൻ സിലിണ്ടറുകൾ, പിഎസ്എ പ്ലാന്റുകൾ, ലിക്വിഡ് ഓക്സിജൻ സ്റ്റോറേജ് ടാങ്കുകൾ, മെഡിക്കൽ ഗ്യാസ് പൈപ്പ്‌ലൈൻ സിസ്റ്റം തുടങ്ങിയവയും സജ്ജീകരിക്കും. മോക്ക് ഡ്രില്ലിന് ശേഷം ഇന്ന് വൈകീട്ട് തന്നെ മോക്ക് ഡ്രിൽ ഫലം എല്ലാ സംസ്ഥാനങ്ങളും അപ്ലോഡ് ചെയ്യും.

രാജ്യത്ത് ഇതുവരെ വിദേശത്തുനിന്ന് വന്ന ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്. ബീഹാറിലെ ഗയ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിലെത്തിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടൻ, മ്യാൻമാർ, തായ്‌ലൻഡ് , മലേഷ്യ, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയവരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം ക്വാറന്‍റീനിലാണ്.

അതേസമയം, കോവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ തടയുന്നതിൽ മുൻകൈ എടുക്കണെമെന്ന് ഇന്നലെ ഐഎംഎ അംഗങ്ങളുമായി നടത്തിയ യോഗത്തിൽ ഡോക്ടർമാരോട് കേന്ദ്ര ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. കോവിഡ് മുന്നണി പോരാളികളുടെ സഹകരണം തുടരണമെന്നും മന്ത്രി മൻസുഖ് മാണ്ഡവിയ വ്യക്തമാക്കി. മാസ്കും, സാമൂഹിക അകലവും ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഐഎംഎ ആവശ്യപ്പെട്ടു.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍