INDIA

ഐഎഎസും ഐപിഎസും വേണ്ട; നിർണായക പദവികളും സ്വകാര്യ മേഖലയ്ക്ക്, നിയമന നീക്കവുമായി കേന്ദ്ര സർക്കാർ

വെബ് ഡെസ്ക്

കേന്ദ്ര സർക്കാരിലെ നിർണായക പദവികളിലേക്ക് സ്വകാര്യ മേഖലയിൽ നിന്നുള്ള വിദഗ്ധരെ നിയമിക്കാൻ നരേന്ദ്ര മോദി സർക്കാർ. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ പദവികളിലേക്കാണ് നിയമനം. സാധാരണയായി ഐഎഎസ്, ഐപിഎസ് എന്നീ ഓൾ ഇന്ത്യ സർവീസുകളിൽ നിന്നുള്ളവരെയാണ് പ്രസ്തുത തസ്തികകളിലേക്ക് പരിഗണിക്കുന്നത്. എന്നാൽ മൂന്ന് പേരെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും, ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് 22 പേരെയും സ്വകാര്യ മേഖലയിൽ നിന്ന് നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 25 പേരുടെ നിയമനം പ്രധാനമന്ത്രി അധ്യക്ഷനായ അപ്പോയ്ന്റ്മെന്റ്സ് കമ്മിറ്റി ഓഫ് ക്യാബിനറ്റ് അംഗീകരിച്ചു കഴിഞ്ഞു.

ലാറ്ററൽ എൻട്രിയായി ഈ വിദഗ്ധരെ സർക്കാർ സേവനങ്ങളിലേക്ക് ഉൾപ്പെടുത്താനാണ് നീക്കം. 2018ലാണ് സർക്കാർ സർവീസുകളിലേക്ക് ലാറ്ററൽ എൻട്രി ആദ്യമായി അവതരിപ്പിക്കുന്നത്. ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ പദവികൾ സർക്കാരിന്റെ നയരൂപീകരണത്തിൽ വലിയ പങ്കുവഹിക്കുന്ന സ്ഥാനങ്ങളാണ്. സാധാരണഗതിയിൽ യുപിഎസി ആണ് ഈ സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുന്നത്. കൂടുതൽ കഴിവുള്ള പുതിയ ഉദ്യോഗാർത്ഥികൾ ഈ സ്ഥാനങ്ങളിലേക്ക് വരണം എന്ന ആവശ്യം മുന്നോട്ടു വച്ചാണ് ലാറ്ററൽ എൻട്രിയിലൂടെ സ്വകാര്യ മേഖലയിൽ നിന്ന് ആളുകളെ നിയമിക്കാൻ തീരുമാനിച്ചത്.

2018 ജൂണിൽ 10 ജോയിന്റ് സെക്രട്ടറി തസ്തികകളിലേക്ക് പേർസണൽ മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരുന്നു. ഈ പോസ്റ്റിലേക്ക് ആളുകളെ തിരഞ്ഞെടുത്തത് യുപിഎസി തന്നെയാണ്. ശേഷം 2021 ഒക്ടോബറിൽ കമ്മീഷൻ വീണ്ടും 31 അപേക്ഷാർത്ഥികളെ നിയമനത്തിന് ശുപാർശ ചെയ്തിരുന്നു. അതിൽ 3 പേർ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും 19 പേർ ഡയറക്ടർ സ്ഥാനത്തേക്കും, 9 പേർ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2018 മുതൽ ഇതുവരെ സ്വകാര്യമേഖലയിൽ നിന്ന് ആകെ 38 വിദഗ്ധരെ സർക്കാർ സ്ഥാനങ്ങളിൽ നിയമിച്ചതായാണ് കണക്കുകൾ. അതിൽ 10 പേർ ജോയിന്റ് സെക്രട്ടറി സ്ഥാനത്തും, 28 പേർ ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്കുമാണ് നിയമിക്കപ്പെട്ടത്. അതിൽ ഇപ്പോഴും സർവീസിൽ തുടരുന്നത് 33 പേരാണ്.

ലാറ്ററൽ എൻട്രി വഴി നിയമിക്കുന്ന സ്ഥാനങ്ങൾ പൂർണ്ണമായും ഏതെങ്കിലും പ്രത്യേക മേഖലയിൽ പ്രാവീണ്യം ആവശ്യമുള്ള വകുപ്പുകളിലായിരിക്കും. ഇതിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത് സ്വകാര്യ മേഖലയിൽ നിന്നോ സംസ്ഥാന സർക്കാരുകളിൽ നിന്നോ, സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നോ ആയിരിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും