INDIA

സദാചാര പൊലീസിങ്‌: ബെംഗളൂരുവിൽ പോലീസുകാരൻ അറസ്റ്റിൽ

ദ ഫോർത്ത് - ബെംഗളൂരു

തടാകക്കരയിൽ വിശ്രമിക്കുകയായിരുന്ന യുവതിയോടും യുവാവിനോടും മോശമായി പെരുമാറി സദാചാര പോലീസ് ചമഞ്ഞ പോലീസുകാരൻ അറസ്റ്റിൽ . മഞ്ജുനാഥ് റെഡ്ഡി എന്ന പൊലീസുകാരനാണ് അറസ്റ്റിലായത്. ബെംഗളൂരു മാർത്തഹള്ളിയിൽ കുന്ദനഹള്ളി തടാകത്തിന് സമീപത്തെ പാർക്കിൽ എത്തിയവർക്കായിരുന്നു ദുരനുഭവം നേരിടേണ്ടി വന്നത്.

ഇവരുടെ സമീപത്തെത്തിയ പോലീസുകാരൻ അനുവാദമില്ലാതെ ഇവരുടെ ഫോട്ടോ എടുക്കുകയും ഇവിടെ നിന്ന് മാറണം എന്നാവശ്യപ്പെടുകയും ചെയ്തു . അതിക്രമിച്ചു കയറിയതിനു 1000 രൂപ പിഴയും ഈടാക്കി. തുടർന്ന് സംഭവം വിവരിച്ച യുവതി പോലീസുകാരന്റെ വണ്ടി നമ്പർ ഉൾപ്പടെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു. പോലീസുകാരന് പണം നൽകിയതിന്റെ രേഖകൾ ഉൾപ്പെടുത്തി മാർത്തഹള്ളി പോലീസിന് ഇവർ പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മഞ്ജുനാഥ് റെഡ്ഡിയെ അറസ്റ്റു ചെയ്തത്. ഇദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം