INDIA

പ്രതി പാചകവിദഗ്ധന്‍, കത്തി കൈകാര്യം ചെയ്യുന്നതിലും വൈദഗ്ധ്യം; ശ്രദ്ധ വാള്‍ക്കര്‍ കൊലപാതക കേസില്‍ കൂടുതല്‍ കണ്ടെത്തലുകള്‍

കേസില്‍ സാഹചര്യത്തെളിവുകള്‍ ശക്തമെന്ന് പോലീസ് കോടതിയില്‍

വെബ് ഡെസ്ക്

ഡല്‍ഹിയില്‍ ലിവ് ഇന്‍ പങ്കാളിയായ ശ്രദ്ധ വാള്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അഫ്താബ് പൂനാവാലയ്ക്കെതിരെ പോലീസിന്റെ കൂടുതല്‍ കണ്ടെത്തലുകള്‍. അഫ്താബ് ഒരു വിദഗ്ദ പാചകക്കാരനാണെന്നും കത്തി കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുണ്ടെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം വ്യക്തമാക്കുന്നു. മാംസം എങ്ങനെ സൂക്ഷിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ അഫ്താബ് പഠിച്ചിരുന്നതായും പോലീസ് വ്യക്തമാക്കുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ കത്തികള്‍ കറിക്കത്തിക്ക് സമാനമായവയാണ്. കേസില്‍ സാഹചര്യത്തെളിവുകള്‍ ശക്തമാണെന്നും പോലീസ് കോടതിയെ അറിയിച്ചു. ലിവ് ഇന്‍ പങ്കാളിയായിരുന്ന ശ്രദ്ധ വാള്‍ക്കറിനെ കൊന്നതിന് ശേഷം ശരീര ഭാഗങ്ങള്‍ കഷ്ണങ്ങളാക്കി മെഹ്‌റൗളി വനമേഖലയില്‍ പലപ്പോഴായി കൊണ്ടുപോയി അഫ്താബ് ഉപേക്ഷിക്കുകയായിരുന്നു. മാസങ്ങളോളം മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പ്രതി വീട്ടിലും സൂക്ഷിച്ചിരുന്നു. 

2022 മെയ് 18 ന് നടന്ന കൊലപാതകം 6 മാസത്തിന് ശേഷമാണ് പുറം ലോകം അറിയുന്നത്. അതുകൊണ്ടു തന്നെ മിക്ക തെളിവുകളും നശിപ്പിക്കപ്പെട്ടിരുന്നു. നിലവില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. ഇരുവരുടേയും ബന്ധത്തിന്റെ കാലയളവും കേസില്‍ നിര്‍ണായകമാണ്.

ലിവ് ഇന്‍ ബന്ധത്തിലായിരുന്ന ശ്രദ്ധയും അഫ്താബും ഭാര്യാ-ഭര്‍ത്താക്കന്മാരായാണ് മറ്റുള്ളവരോട് പരിചയപ്പെടുത്തിയിരുന്നത്. 2019ലാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്. പക്ഷേ വിവിധ കാരണങ്ങളാല്‍ പിന്നീട് ബന്ധം വഷളായി. പല തരത്തിലുള്ള ശാരീരിക പീഡനങ്ങളും ശ്രദ്ധയ്ക്ക് ഏല്‍ക്കേണ്ടി വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രദ്ധ പോലീസില്‍ കേസ് ഉള്‍പ്പെടെ ഫയല്‍ ചെയ്തിരുനനു. ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം ഒരാഴ്ചക്കുള്ളില്‍ തന്നെ അഫ്താബ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ശ്രദ്ധയ്ക്ക് നല്‍കിയ അതേ മോതിരം ഈ യുവതിക്കും സമ്മാനമായി നല്‍കിയതായും പോലീസ് കോടതിയെ അറിയിച്ചു.

മെയ് 18 ന് കൊലപാതകം നടന്ന അന്ന് ഫ്‌ളാറ്റില്‍ ശ്രദ്ധ വാക്കറും അഫ്താബും തമ്മില്‍ വാക്കേറ്റമുണ്ടായെന്ന് അയല്‍വാസി മൊഴി നല്‍കിയിട്ടുണ്ട്. വൈകീട്ട് 6.30 ഓടെയാണ് വഴക്ക് നടന്നതെന്നാണ് മൊഴി. ആ ദിവസം തന്നെയാണ് അഫ്താബ് കറിക്കത്തിയും ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുന്നതും. ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായി സമൂഹമാധ്യമങ്ങളിലെ ശ്രദ്ധയുടെ അക്കൗണ്ടുകളില്‍ നിന്ന് പ്രതി നിരവധി പേര്‍ക്ക് ചാറ്റും ചെയ്തിരുന്നു. ഇതും ശക്തമായ തെളിവാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് 25,000, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ