സംവരണം (പ്രതീകാത്മക ചിത്രം) 
INDIA

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സംവരണ തസ്തികകളില്‍ 90 ശതമാനത്തിലധികം ഒഴിഞ്ഞുകിടക്കുന്നു

റവന്യൂ, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത്

വെബ് ഡെസ്ക്

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്കുള്ള തസ്തികകളിൽ 10 ശതമാനം പോലും നിയമനം നടത്താതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പട്ടികവർഗ വിഭാഗത്തിൽ 92 ശതമാനവും പട്ടികജാതി വിഭാഗത്തിൽ 81 ശതമാനവും ഒഴിവുകള്‍ നികത്തിയിട്ടില്ല. തമിഴ്നാട് വില്ലുപുരം എംപി ഡി രവികുമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ 2020 വരെയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.

അഭ്യസ്തവിദ്യരായ യുവാക്കൾ തൊഴിലില്ലായ്മ അനുഭവിക്കുന്ന സമയത്ത് പട്ടികജാതി, പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകൾ നികത്താത്തത് കേന്ദ്ര സർക്കാർ ഈ വിഭാഗങ്ങളോട് കാണിക്കുന്ന വഞ്ചനയാണെന്ന് ഡി രവികുമാർ പറഞ്ഞു. സ്ഥാനക്കയറ്റങ്ങളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന സുപ്രീം കോടതി വിധി കേന്ദ്രം നടപ്പാക്കുന്നുണ്ടോയെന്ന രവികുമാറിന്റെ ചോദ്യത്തിന് സ്ഥാനക്കയറ്റങ്ങളിൽ സംവരണം വാഗ്ദാനം ചെയ്യുന്നതിന് മുമ്പ് പട്ടികജാതി, പട്ടികവർഗ പ്രാതിനിധ്യത്തിന്റെ അപര്യാപ്തതയെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കാറുണ്ടെന്നും ഇത് ഓരോ കേഡറിനും പ്രത്യേകം ഉപയോഗിക്കുമെന്നുമാണ് സഹമന്ത്രി ജിതേന്ദർ ഷായുടെ മറുപടി.

റവന്യൂ, വിദ്യാഭ്യാസം എന്നീ തസ്തികകളിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത്

പട്ടികജാതിക്കാർക്കായി സംവരണം ചെയ്ത 8,847 തസ്തികകളിൽ 6,976 എണ്ണവും പട്ടികവർഗക്കാർക്കായി നീക്കിവച്ചിരിക്കുന്ന 7,574 തസ്തികകളിൽ 5,880 എണ്ണവും നികത്തിക്കൊണ്ട് പ്രതിരോധമന്ത്രാലയം ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകിയതായും കേന്ദ്ര വൃത്തങ്ങൾ പറഞ്ഞു. കേന്ദ്ര യൂണിവേഴ്സിറ്റികളിൽ ഒഴിഞ്ഞുകിടക്കുന്ന 3669 സംവരണ തസ്തികകൾ ചൂണ്ടിക്കാട്ടി രാജ്യസഭാംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ എ റഹിം കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

പ്രതിരോധം, റെയിൽവേ, ധനകാര്യ സേവനങ്ങൾ, തപാൽ, ഭവനനിർമ്മാണം, നഗരകാര്യം, ആഭ്യന്തരം, ആണവോർജ്ജം, വരുമാനം, വിദ്യാഭ്യാസം എന്നിങ്ങനെ 90 ശതമാനത്തിലധികം കേന്ദ്ര ജീവനക്കാരുള്ള 10 മന്ത്രാലയങ്ങളിൽ നിന്നാണ് എസ് സി, എസ് ടി വിഭാഗങ്ങളിലെ ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങൾ പേഴ്സണൽ ട്രെയിനിംഗ് വകുപ്പ് ശേഖരിക്കുന്നത്. പിന്നോക്ക വിഭാഗത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നവര്‍ പോലും തൊഴിലില്ലായ്മയില്‍ പെട്ട് നില്‍ക്കുന്ന അവസ്ഥയില്‍, അര്‍ഹതപ്പെട്ട ഒഴിവുകള്‍ നികത്താത്തത് അവരുടെ ഭാവി ആശങ്കയിലാക്കുന്നതാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ