INDIA

ഇന്ത്യക്കാര്‍ ഈ വര്‍ഷം ഊബറില്‍ സഞ്ചരിച്ചത് ഭൂമിയില്‍ നിന്ന് നെപ്ട്യൂണിലേക്കുള്ള ദൂരം !!!

1100 കോടിയിലധികം മണിക്കൂറുകളാണ് ഇന്ത്യക്കാര്‍ ഊബര്‍ സേവനം ഉപയോഗപ്പെടുത്തിയത്

വെബ് ഡെസ്ക്

2022ല്‍ ഇന്ത്യക്കാര്‍ ഊബറില്‍ സഞ്ചരിച്ചത് 450 കോടിയിലധികം കിലോമീറ്റര്‍. ഭൂമിയില്‍ നിന്ന് നെപ്ട്യൂണിലേക്ക് സഞ്ചരിക്കുന്ന ദൂരം വരുമിത്. 1100 കോടിയിലധികം മണിക്കൂറുകളാണ് ഇന്ത്യക്കാര്‍ ഊബര്‍ സേവനം ഉപയോഗപ്പെടുത്തിയത്. ഡല്‍ഹിയാണ് ഏറ്റവുമധികം പേര്‍ ഊബര്‍ സേവനം ഉപയോഗപ്പെടുത്തിയ നഗരം. ഊബര്‍ ഇന്ത്യ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഊബര്‍ യാത്രകള്‍ ബുക്ക് ചെയ്ത ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്

ഏറെ പേരും ഊബര്‍ ബുക്ക് ചെയ്തത് വൈകിട്ട് അഞ്ചിനും ആറിനും ഇടയിലാണെന്നതാണ് പ്രത്യേകത. ശനിയാഴ്ചകളാണ് ഏറ്റവും കൂടുതല്‍ പേര്‍ ഊബറിനെ ആശ്രയിച്ച ദിവസം. കൂടുതല്‍പേര്‍ സേവനം ഉപയോഗപ്പെടുത്തിയ നഗരങ്ങളില്‍ ഡല്‍ഹിക്ക് പിന്നാലെ ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത എന്നിവയുമുണ്ട്. ഡല്‍ഹിയില്‍ ഓഫീസ് യാത്രകള്‍ക്കാണ് കൂടുതല്‍ പേരും ഊബര്‍ തിരഞ്ഞെടുത്തത്.

ഇന്ത്യയിലെ ഊബര്‍ യാത്രകളുുടെ ദൂരം ഏകദേശം 30,000 കോടി കിലോമീറ്ററിലധികാമാണ്, അതായത് ഭൂമിയില്‍ നിന്നും നെപ്ട്യൂണിലേക്ക് സഞ്ചരിക്കുന്ന ദൂരം

നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുളള അഞ്ച് പ്രധാനപ്പെട്ട റൂട്ടുകളില്‍ ഏറ്റവുമധികം യാത്രക്കാരുണ്ടായിരുന്നത് മുംബൈ - പൂനെ റൂട്ടിലാണ്. മുംബൈ-നാസിക്, ഡല്‍ഹി-ആഗ്ര, ജയ്പൂര്‍-ചണ്ഡിഗഡ്, ലക്‌നൗ-കാണ്‍പൂര്‍ എന്നിങ്ങനെ ഈ വിഭാഗത്തിലെ പട്ടിക നീളുന്നു.

ഈ വര്‍ഷം നിരവധി പേര്‍ പ്രിയപ്പെട്ടവര്‍ക്കായി ഊബര്‍ പാക്കേജുകള്‍ കൈമാറി. രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ഊബര്‍ സേവനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം, ലീഡ് തിരിച്ചുപിടിച്ച് കൃഷ്ണകുമാര്‍| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി, മഹാരാഷ്ട്രയില്‍ മുന്നേറ്റം തുടര്‍ന്ന് എന്‍ഡിഎ| Maharashtra Jharkhand Election Results Live

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും