ഏകീകൃത സിവില്‍കോഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധനും നോബേല്‍ പുരസ്കാര ജേതാവുമായ അമര്‍ത്യാ സെന്‍. ഹിന്ദു രാഷ്ട്ര സങ്കല്‍പ്പത്തിന്റെ മുന്നോടിയാണ് ഏക വ്യക്തി നിയമമെന്നും അത് ശുദ്ധ ഭോഷ്‌ക്കാണെന്നും ആര്‍ക്കാണ് അതില്‍ നിന്നും ഗുണം ലഭിക്കുന്നതെന്നും അമര്‍ത്യാ സെന്‍ ചോദിച്ചു. ദി ടെലിഗ്രാഫ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമര്‍ത്യാ സെന്നിന്റെ പ്രതികരണം.
ഏകീകൃത സിവില്‍ക്കോഡ് നടപ്പിലാക്കുന്നതിന് കാലതാമസം ഉണ്ടാവില്ലെന്ന് ഇന്ന് പത്രത്തില്‍ വായിച്ചു. എന്താണ് ഇത്തരം വിഢിത്തങ്ങളുടെ ആധാരമെന്നും അദ്ദേഹം ചോദിച്ചു. ഒരുപാട് വൈവിധ്യങ്ങൾ ചേര്‍ന്നതാണ് നമ്മുടെ സമൂഹം അതിനെ അതേ വൈവിധ്യങ്ങൾ നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഒന്നിപ്പിക്കേണ്ടത്. ഏക സിവില്‍കോഡിന് പിന്നില്‍ വലിയ വഞ്ചനയാണ് ഒളിഞ്ഞിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.
ഒരുപാട് വൈവിധ്യങ്ങൾ ചേര്‍ന്നതാണ് നമ്മുടെ സമൂഹം അതിനെ അതേ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഒന്നിപ്പിക്കേണ്ടത്.അമര്‍ത്യാ സെന്‍
ആയിക്കണക്കിന് വര്‍ഷങ്ങളായി നമ്മള്‍ വൈവിധ്യങ്ങളോടെ ജീവിച്ചു ഇനിയും ആയിരക്കണക്കിന് വര്‍ഷം അതേ വൈവിധ്യങ്ങളോടെ ജീവിക്കാന്‍ സാധിക്കും.അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഉയരുന്ന ചോദ്യം എന്തെന്നാല്‍ എങ്ങനെയാണ് അവര്‍ ഏക സിവല്‍കോഡ് എന്ന നയം നടപ്പിലാക്കാന്‍ പോവുന്നത്, എന്തിനാണ് അത് നടപ്പിലാക്കുന്നത്, ആര്‍ക്കാണതില്‍ നിന്ന് ഗുണം ലഭിക്കുന്നത് എന്നിങ്ങനെയാണ്. രാജ്യത്തിന്റെ പുരോഗതിക്കായി അവര്‍ മുന്നോട്ട് വയ്ക്കുന്ന പാതയില്‍ വലിയ തെറ്റുകള്‍ പതിയിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു രാഷ്ട്രം എന്ന ആശയം ഉള്‍ക്കൊണ്ടുള്ള ചിന്താ രീതിയാണ് ഏക സിവില്‍കോഡെന്നത്. ഹിന്ദു രാഷ്ട്രം' എന്നത് രാജ്യത്തിന് പുരോഗതി കൈവരിക്കാനുള്ള മാര്‍ഗമല്ലെന്നും അദ്ദേഹം പറഞ്ഞു
ഹിന്ദു രാഷ്ട്രം എന്ന ആശയം ഉള്‍ക്കൊണ്ടുള്ള ചിന്താ രീതിയാണ് ഏക സിവില്‍കോഡെന്നത്. ഹിന്ദു രാഷ്ട്രം' എന്നത് രാജ്യത്തിന് പുരോഗതി കൈവരിക്കാനുള്ള മാര്‍ഗമല്ലെന്നും അദ്ദേഹം പറഞ്ഞു. '
'തീര്‍ച്ചയായും ഹിന്ദു മതത്തെ ദുരുപയോഗം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്,' ആളുകള്‍ക്കിടയില്‍ വളരെയധികം വ്യത്യാസങ്ങളുള്ള സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നത്തെ പ്രത്യക്ഷമായി ലളിതമാക്കാനാണ് ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങളെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു രാഷ്ട്രമെന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള നീക്കം ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഒരു തരത്തിലും ഗുണകരമാവില്ലെന്നും. അത്തരം ഒരു ആശയം സ്വീകരിക്കുന്നതിലൂടെ ഒരു പക്ഷേ രാജ്യം പുരോഗതിയില്‍ നിന്ന് പിന്നോട്ട് പോവുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള ബരാക് ഒബാമയുടെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്. ഒബാമ അത് ചൂണ്ടിക്കാണിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ നമുക്കിടയിലെ മറ്റു പലര്‍ക്കും അത് എളുപ്പത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമായിരുന്നു,അദ്ദേഹം പറഞ്ഞു
'ഇന്ത്യയെ വിഭജിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അതിലൊന്നാണ് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നത്. ഹിന്ദു-മുസ്ലിം, പുരുഷന്‍-സ്ത്രീ, ധനിക-ദരിദ്രന്‍ എന്നിങ്ങനെ രാജ്യത്തെ വിഭജിക്കാന്‍ നമുക്ക് എളുപ്പവഴി കണ്ടെത്താനാകും. ഇതിനെതിരെയാണ് ഒബാമ മുന്നറിയിപ്പ് നല്‍കിയത്, ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ശരിയായ കാര്യം ചെയ്തു. ഞാന്‍ ഒബാമയുടെ ആരാധകനാണ്, അദ്ദേഹം അത് പറഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു രാഷ്ട്രമായതുകൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഭിന്നതകൾ കുറച്ച് കൊണ്ട് ഒരു രാഷ്ട്രമെന്ന് ലക്ഷ്യം എങ്ങനെ കൈവരിക്കാനാകുമെന്നാണ് നാം ചിന്തിക്കേണ്ടത്.' അമര്‍ത്യാ സെന്‍ പറഞ്ഞു.