വിഖ്യാത മൃദംഗ വിദ്വാൻ കാരൈക്കുടി ആര്‍ മണി (77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. അരനൂറ്റാണ്ടിലേറെയായി കര്‍ണാടക സംഗീത ലോകത്തെ നിറസാന്നിധ്യമായിരുന്നു കാരൈക്കുടി മണി.
മൃദംഗ വായനയില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയെടുത്ത മഹാപ്രതിഭയായിരുന്നു കാരൈക്കുടി മണി. ലയമണി ലയമെന്ന സംഗീത വാരികയുടെ ചീഫ് എഡിറ്റര്‍ സ്ഥാനവും വഹിച്ചുപോന്നു.പാശ്ചാത്യ വാദ്യ കലാകാര്‍ന്മാര്‍ക്കൊപ്പവും നിരവധി സംഗീത പരിപാടികള്‍ കാരൈക്കുടി അവതരിപ്പിച്ചിട്ടുണ്ട്.
1945 സെപ്തംബര്‍ 11ന് കാരൈക്കുടിയില്‍ സംഗീതജ്ഞന്‍ ടി രാമനാഥ അയ്യരുടേയും പട്ടമ്മാളിന്‌റേയും മകനായി ജനനം. ഗണപതി സുബ്രഹ്‌മണ്യം എന്നാണ് യഥാര്‍ഥ പേര്.കാരൈക്കുടി രംഗ അയ്യങ്കരായിരുന്നു അദ്ദേഹത്തിന്റെ ഗുരു. നിരവധി ശിക്ഷ്യ സമ്പത്തുള്ള വ്യക്തിയാണ്. എം എസ് സുബ്ബലക്ഷ്മി, ഡി കെ പട്ടമ്മാള്‍, എംഎല്‍ വസന്തകുമാരി, മധുരൈ സോമു, ടി എം ത്യാഗരാജന്‍, ഡി കെ ജയരാമന്‍, ലാല്‍ഗുഡി ജയരാമന്‍ തുടങ്ങി സംഗീത ലോകത്തിലെ മിക്ക പ്രതിഭകളേയും അദ്ദേഹം പരിശീലിപ്പിച്ചിരുന്നു.