INDIA

വൈറല്‍ ബൈക്ക് യാത്രാ ചിത്രത്തില്‍ ഹെല്‍മറ്റില്ല; അമിതാഭ് ബച്ചനും അനുഷ്‌ക ശര്‍മയ്ക്കുമെതിരെ മുംബൈ പോലീസ് കേസെടുത്തേക്കും

തന്റെ ബോഡിഗാര്‍ഡിനൊപ്പം ബൈക്കില്‍ കയറി യാത്ര ചെയ്ത അനുഷ്‌ക ശര്‍മയുടെ ഫോട്ടോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു

വെബ് ഡെസ്ക്

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അനുഷ്‌ക ശര്‍മക്കെതിരെയും മുംബൈ പോലീസ് കേസെടുക്കാൻ സാധ്യത. ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതാണ് പ്രശ്നമായത്. രാവിലെ ലൊക്കേഷനിലേക്ക് പോകാനിറങ്ങുമ്പോള്‍ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട അമിതാഭ് ബച്ചനെ ചെറുപ്പക്കാരന്‍ ഷൂട്ടിങ് സ്ഥലത്തെത്തിച്ച ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.

ബൈക്ക് ഉടമയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ബച്ചന്‍ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. തന്റെ ബോഡിഗാര്‍ഡിനൊപ്പം ബൈക്കില്‍ കയറി യാത്ര ചെയ്ത അനുഷ്‌ക ശര്‍മയുടെ ഫോട്ടോയും കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്നാല്‍ ഫോട്ടോയുടെ താഴെ ചിലര്‍ ഇരുവര്‍ക്കെതിരെയും വിമര്‍ശനങ്ങളുമായി രംഗത്തെത്തി. താരങ്ങള്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

തൊപ്പിയും ഷോര്‍ട്ട്‌സും അണിഞ്ഞ മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ടിനും ഉടമയായ നിങ്ങള്‍ക്ക് നന്ദി' എന്ന കുറിപ്പോടെയായിരുന്നു അമിതാഭ് ബച്ചന്റെ പോസ്റ്റ്

'സൗജന്യയാത്രയ്ക്ക് നന്ദി. നിങ്ങള്‍ ആരാണെന്ന് എനിക്കറിയില്ല. എന്നാല്‍ നിങ്ങള്‍ എന്നെ ജോലി സ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു. പരിഹരിക്കാനാകാത്ത ഗതാഗതക്കുരുക്കില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറി. തൊപ്പിയും ഷോര്‍ട്ട്‌സും അണിഞ്ഞ മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ടിനും ഉടമയായ നിങ്ങള്‍ക്ക് നന്ദി' എന്ന കുറിപ്പോടെയായിരുന്നു അമിതാഭ് ബച്ചന്റെ പോസ്റ്റ്.

എല്ലാവര്‍ക്കും മാതൃകയാകേണ്ട അമിതാഭ് ബച്ചന്‍ ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നായിരുന്നു ചിലര്‍ വിമര്‍ശിച്ചത്. ചിലര്‍ പോസ്റ്റിനടിയില്‍ മുബൈ പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. അതിനാല്‍ ഇരുവര്‍ക്കെതിരെയും മുബൈ ട്രാഫിക് പോലീസ് കേസെടുക്കാനാണ് സാധ്യത. മുബൈ പോലീസ് ട്രാഫിക് പോലീസിനെ ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ