INDIA

നന്ദിനി ഗുപ്ത ഫെമിന മിസ് ഇന്ത്യാ വേൾഡ് 2023

വെബ് ഡെസ്ക്

രാജസ്ഥാന്‍ സ്വദേശിയായ നന്ദിനി ഗുപ്ത ഫെമിന മിസ് ഇന്ത്യാ വേൾഡ് 2023. 19 വയസുകാരിയായ നന്ദിനി ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദദാരിയാണ്. ഡല്‍ഹിയില്‍ നിന്നുളള ശ്രേയ പൂഞ്ച രണ്ടാം സ്ഥാനവും മണിപ്പൂർ സ്വദേശി തൗനോജം സ്‌ട്രേല ലുവാങ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മണിപ്പൂരിലെ ഇംഫാലില്‍ ഗുമാന്‍ ലാംപാര്‍ക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മിസ് ഇന്ത്യയുടെ 59ാം പതിപ്പിലെ ചടങ്ങുകള്‍ നടന്നത്. താരനിബിഡമായിരുന്നു പരിപാടി. ആര്യന്‍, അനന്യ പാണ്ഡം, മനീഷ് പോള്‍, ഭൂമി പെഡ്‌നേക്കര്‍ തുടങ്ങിയ പ്രമുഖർ ചടങ്ങിന് മാറ്റേകി. രാജസ്ഥാനിലെ കോട്ട സ്വദേശിയായ നന്ദിനി ഗുപ്ത മോഡല്‍ കൂടിയാണ്. യുഎഇയില്‍ നടക്കാനിരിക്കുന്ന 71-മത് മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നന്ദിനിയായിരിക്കും.

രത്തന്‍ ടാറ്റയാണ് ജീവിതത്തിലെ പ്രചോദനമെന്ന് നന്ദിനി പറഞ്ഞു. സമ്പാദ്യത്തിലെ വലിയ പങ്കും ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവച്ച അദ്ദേഹം വലിയ പ്രചോദനമാണെന്ന് നന്ദിനി പറഞ്ഞു. സൗന്ദര്യ മേഖലയില്‍ പ്രിയങ്ക ചോപ്രയാണ് തന്റെ മാതൃകയെന്നും നന്ദിനി കൂട്ടിച്ചേര്‍ത്തു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്