INDIA

നരേന്ദ്ര ദാഭോല്‍ക്കര്‍ വധം: രണ്ട് സതാതൻ സൻസ്ഥ പ്രവർത്തകര്‍ക്ക് ജീവപര്യന്തം, മൂന്നുപേരെ വെറുതെവിട്ടു

കൊലപാതകം നടന്ന് പത്തുവര്‍ഷവും എട്ടു മാസവും കഴിഞ്ഞാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്

വെബ് ഡെസ്ക്

നരേന്ദ്ര ദാഭോല്‍ക്കര്‍ വധക്കേസില്‍ സതാതൻ സൻസ്ഥ പ്രവർത്തകരായ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. മൂന്നുപേരെ വെറുതെവിട്ടു. പുനെയിലെ യുഎപിഎ പ്രത്യേക കോടതി ജഡ്ജി പി വി യാദവാണ് വിധി പുറപ്പെടുവിച്ചത്. കൊലപാതകം നടന്ന് പത്തുവര്‍ഷവും എട്ട് മാസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്.

സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരായ സച്ചിന്‍ അന്ദുരെ, ശരത് കലാസ്‌കര്‍ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇഎന്‍ടി ഡോക്ടറായ വിരേന്ദര്‍ തവാഡെ, അഭിഭാഷകന്‍ സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കി.

ചിന്തകനും എഴുത്തുകാരനുമായിരുന്ന ഡോ. നരേന്ദ്ര ദാഭോല്‍ക്കര്‍, 2013 ഓഗസ്റ്റ് 20-നാണ് കൊല്ലപ്പെട്ടത്. പുനെയിലെ വി ആര്‍ ഷിന്‍ഡെ ബ്രിഡ്ജില്‍ പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹത്തെ, ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവെച്ചു വീഴ്ത്തുകയായിരുന്നു. പുനെ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

ഡോ. വിരേന്ദര്‍ തവാഡെയെ പ്രതിചേര്‍ത്ത് 2016-ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സച്ചിന്‍ അന്ദുരെ, ശരത് കലാസ്‌കര്‍ , സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവരെ 2019-ലും പ്രതി ചേര്‍ത്തു. ഇവരെല്ലാവരും സനാതന്‍ സൻസ്ഥയുമായി ബന്ധമുള്ളവരാണ്.

ഡോ. വിരേന്ദര്‍ തവാഡെയെ പ്രതിചേര്‍ത്ത് 2016-ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സച്ചിന്‍ അന്ദുരെ, ശരത് കലാസ്‌കര്‍, സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവരെ 2019-ലും പ്രതി ചേര്‍ത്തു. ഇവരെല്ലാവരും സനാതന്‍ സന്‍സ്ഥയുമായി ബന്ധമുള്ളവരാണ്.

ജൂണ്‍ പതിനെട്ടിനാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്. കേസില്‍, 20 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പ്രതിഭാഗം രണ്ട് സാക്ഷികളേയും വിസ്തരിച്ചു. 2021 സെപ്റ്റംബര്‍ 15-നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. തവാഡെ, സച്ചിന്‍ അന്ദുരെ, കലാസ്‌കര്‍ എന്നിവര്‍ നിലവില്‍ ജയിലിലാണ്. ഭാവേയും പുനലേക്കറും ജാമ്യത്തിലാണ്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം