INDIA

പാരസെറ്റാമോളിന് വില കുറയും; 127 അവശ്യ മരുന്നുകളുടെ വില നിയന്ത്രിച്ചു

നിലവില്‍ ഒരു ഗുളികയ്ക്ക് 2.30 രൂപയുള്ള പാരസെറ്റാമോള്‍ 650 ന് ഇനി 1.80 രൂപയാകും

വെബ് ഡെസ്ക്

പാരസെറ്റാമോള്‍, അമോക്‌സിലിന്‍, റാബെപ്രസോള്‍, മെറ്റ്‌ഫോര്‍മിന്‍ തുടങ്ങി 127 അവശ്യ മരുന്നുകളുടെ വില നിയന്ത്രിച്ച് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി. എന്‍പിപിഎയുടെ വില നിയന്ത്രണത്തെത്തുടര്‍ന്ന് ഈ വര്‍ഷം അഞ്ചാമത്തെ തവണയാണ് ചില മരുന്നുകളുടെ വില കുറയുന്നത്. പാരസെറ്റാമോള്‍ പോലുള്ള മരുന്നുകള്‍ക്ക് ഇത് രണ്ടാം തവണയാണ് വിലക്കുറവ് ഉണ്ടാവുന്നത്. എന്നാല്‍ മോണ്ടെലുക്കാസ്റ്റ്, മെറ്റ്‌മോര്‍ഫിന്‍ തുടങ്ങിയ ഏതാനും മരുന്നുകളുടെ വില വര്‍ധിച്ചു.

നിലവില്‍ ഒരു ടാബ്‌ലെറ്റിന് 2.3 രൂപയുള്ള പാരസെറ്റാമോള്‍ (650മില്ലിഗ്രാം) വില ഇപ്പോള്‍ 1.8 രൂപയായി പരിമിതപ്പെടുത്തി. അമോക്‌സിലിന്‍, പൊട്ടാസ്യം ക്ലോവുലാനേറ്റ് എന്നിവയുടെ വിലയും ടാബ്‌ലെറ്റിന് 22.3 രൂപയില്‍ നിന്ന് 16.8 രൂപയായി കുറച്ചു. മോക്‌സി ഫ്ലോക്സാസിന്‍ (400മില്ലിഗ്രാം) ടാബ്‌ലെറ്റിന്റെ വില 31.5 രൂപയില്‍ നിന്ന് 22.8 രൂപയായി. ന്യുമോണിയ പോലുള്ള അണുബാധകളുടെ ചികിത്സക്കായി ഉപയോഗിക്കുന്ന ഈ മരുന്നിന്റെ വില ഈ വര്‍ഷം ആദ്യമായാണ് കുറയുന്നത്. എന്‍പിപിയുടെ പുതുക്കിയ പട്ടിക പ്രകാരം മെറ്റ്‌ഫോര്‍മിന്‍ (500മില്ലിഗ്രാം) പോലുള്ള ഏതാനും മരുന്നുകളുടെ വില 1.7 രൂപയില്‍ നിന്ന് 1.8 രൂപയായി ഉയര്‍ത്തി. ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സക്കായി ഉപയോഗിക്കുന്ന മെറ്റ്‌ഫോര്‍മിന്‍ കോമ്പിനേഷന്‍ ഫോര്‍മുലേഷന്റെ വിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

മോക്‌സിഫ്‌ലോക്‌സാസിന്‍(400മില്ലിഗ്രാം) ടാബ്‌ലെറ്റിന്റെ വില 31.5 രൂപയില്‍ നിന്ന് 22.8 രൂപയായി. ന്യുമോണിയ പോലുള്ള ബാക്ടീരിയ അണുബാധകളുടെ ചികിത്സക്കായി ഉപയോഗിക്കുന്ന ഈ മരുന്നിന്റെ വില ഈ വര്‍ഷം ആദ്യമായാണ് കുറയുന്നത്

''ഇത് വളരെ നല്ല നീക്കമാണ്, പാരസെറ്റാമോള്‍ പോലുള്ള ചില മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ മരുന്ന് നിര്‍മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതോടെ മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് ഇനിയും വില കുറയ്ക്കാനുള്ള സാഹചര്യം ഇല്ല. ഭാവിയില്‍ ഇത് വിതരണത്തെ ബാധിക്കില്ലെന്ന് കരുതുന്നു.'' ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് ജനറല്‍ സെക്രട്ടറിയായ രാജീവ് സിംഗാള്‍ അഭിപ്രായപ്പെട്ടു.

ജനുവരി അവസാനത്തോടെ പുതിയ വിലയിലുള്ള മരുന്നുകള്‍ എത്തിത്തുടങ്ങും. സാധാരണഗതിയില്‍ പുതിയ വിലയിലുള്ള മരുന്നുകള്‍ വിപണിയിലെത്താന്‍ ഒരു മാസമെടുക്കും, അടുത്ത മാസം അവസാനത്തോടെ പുതിയ സ്റ്റോക്ക് ലഭിക്കുമെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കി

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ