INDIA

'പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നു'; പരിഷ്കരിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ബ്രിജ് ഭൂഷൺ സിങ്

കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപിയാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്

വെബ് ഡെസ്ക്

പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിനെ വിമര്‍ശിച്ച് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്. പോക്സോ നിയമത്തെ രാജ്യത്ത് വലിയതോതിൽ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമം പരിഷ്കരിക്കാനായി കേന്ദ്ര സര്‍ക്കാരിൽ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

"കുട്ടികൾക്കും മുതിര്‍ന്നവർക്കും പ്രായമായവർക്കും എതിരെ പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നു. ഉദ്യോഗസ്ഥർ പോലും അതിന്റെ ദുരുപയോഗത്തിൽ നിന്ന് മുക്തരല്ല," - ബ്രിജ് ഭൂഷൺ സിങ് കുറ്റപ്പെടുത്തി. പോക്‌സോ നിയമം കോൺഗ്രസ് സർക്കാർ കൊണ്ടുവന്നതാണെന്നും അതിന്റെ വിവിധ വശങ്ങൾ പരിശോധിക്കാതെയാണ് അത് രാജ്യത്ത് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നിയമം പരിഷ്കരിക്കാൻ ബിജെപി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെതിരെ നിരവധി വനിതാ ഗുസ്തിതാരങ്ങളാണ് പരാതിയുമായി രംഗത്തെത്തിയിരുന്നത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികയാണ്. ഏപ്രില്‍ 23 മുതല്‍ രണ്ടാംഘട്ട പ്രതിഷേധങ്ങളിലേക്ക് ഗുസ്തി താരങ്ങള്‍ കടന്നിരുന്നു. ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കാൻ പോലും തയ്യാറാകാത്ത സാഹര്യത്തിലായിരുന്നു പ്രതിഷേധം. തുടര്‍ന്ന് സുപ്രീംകോടതി ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ ഡൽഹി പോലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയത്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ ഇപ്പോഴും ഗുസ്തി താരങ്ങൾ ജന്തര്‍ മന്തറിൽ സമരത്തിലാണ്.

ബ്രിജ് ഭൂഷണെതിരെ ഡൽഹി പോലീസ് രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ആദ്യ എഫ്‌ഐആർ പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം നൽകിയ ലൈംഗികാതിക്രമ പരാതിയിലാണ്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തുടക്കം മുതൽ തന്നെ ബ്രിജ് ഭൂഷൺ സിങ് നിഷേധിച്ചിരുന്നു.

​ഗുസ്തി താരങ്ങൾ തയ്യാറാണെങ്കിൽ, നുണപരിശോധനയ്ക്ക് വിധേയനാകാമെന്ന് ഏതാനും ദിവസം മുൻപ് ബ്രിജ് ഭൂഷൺ പരസ്യമായി രം​ഗത്തെത്തിയിരുന്നു, ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തൊട്ടുപിന്നാലെ, ബ്രിജ് ഭൂഷണിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഗുസ്തി താരങ്ങളും രംഗത്തെത്തിയിരുന്നു. ബ്രിജ് ഭൂഷണെതിരായ അന്വേഷണം പൂർത്തിയാകുന്നതുവരെ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും കായിക മന്ത്രാലയം റദ്ദാക്കിയിരിക്കുകയാണ്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം