INDIA

നയാബ് സിങ് സെയ്‌നി ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പുതിയ മന്ത്രിസഭയും ചുമതലയേറ്റു

സ്വതന്ത്ര എംഎല്‍എമാരെ അടക്കം ഉള്‍പ്പെടുത്തിയുള്ള പുതിയ മന്ത്രിസഭയും ചുമതലേറ്റിട്ടുണ്ട്

വെബ് ഡെസ്ക്

ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി നയാബ് സിങ് സെയ്‌നി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഭണ്ഡാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജിവച്ച മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. സ്വതന്ത്ര എംഎല്‍എമാരെ അടക്കം ഉള്‍പ്പെടുത്തിയുള്ള പുതിയ മന്ത്രിസഭയും ചുമതലയേറ്റിട്ടുണ്ട്. സഖ്യകക്ഷിയായ ജെജെപിയിലെ നാലു എംഎല്‍എമാരും ചടങ്ങിന് എത്തി. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര ലോക്‌സഭാ മണ്ഡലത്തിലെ എംപികൂടിയാണ് നയാബ് സിങ് സെയ്‌നി. ബിജെപി - ജെജെപി (ജനനായക് ജനത പാർട്ടി) സഖ്യ സർക്കാർ രാജിവെച്ചതിന് പിന്നാലെയാണ് നീക്കം.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയും ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപിയും തമ്മില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനെ തുടർന്നാണ് ബന്ധം വഷളായത്. ഇതിനുപിന്നാലെ മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടർ എല്ലാ മന്ത്രിമാരോടും രാജിവെക്കാന്‍ ആവശ്യപ്പെട്ട ശേഷം ഗവർണറെ കണ്ട് രാജിസമർപ്പിക്കുകയായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയും ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപിയും തമ്മില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ബന്ധം വഷളായത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.

ഇത്തവണയും പത്തു സീറ്റുകളില്‍ മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. എന്നാല്‍, സഖ്യകക്ഷിയായ ജെജെപി രണ്ടു സീറ്റുകള്‍ ബിജെപിയോട് ആവശ്യപ്പെട്ടു. ഇതു നല്‍കാന്‍ ബിജെപി തയാറായില്ല. ഇതേത്തുടര്‍ന്നുള്ള തര്‍ക്കമാണ സഖ്യം തകരാന്‍ കാരണമായത്.

സ്വതന്ത്ര എംഎല്‍എമാരുടെ സഹായത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സൂചനകളെ തുടര്‍ന്ന് നാലു ജെജെപി എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. രാഷ്ട്രീയ സാഹചര്യം നിരീക്ഷിക്കുന്നതിനായി കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ടയും ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും സംസ്ഥാനത്ത് എത്തിയിരുന്നു.

90 അംഗ നിയമസഭയിലേക്ക് 2019ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം മറികടക്കാന്‍ സാധിച്ചിരുന്നില്ല. 40 സീറ്റുകളില്‍ വിജയിച്ച ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസ്-31, ജെജെപി-10, സ്വതന്ത്രര്‍-ഏഴ്, ഹരിയാന ലോഖിത് പാര്‍ട്ടി (എച്ച്എല്‍പി)-1, ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍-ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി