INDIA

പേപ്പർ ചോർച്ച: നീറ്റ് യുജി 2024 കൗൺസലിങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടി

വെബ് ഡെസ്ക്

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ് യുജി) കൗൺസലിങ് 2024- അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ഇന്ന് ആരംഭിക്കാനിരുന്ന നീറ്റ് യുജി അഖിലേന്ത്യാ ക്വാട്ട (എഐക്യു) സീറ്റ് കൗൺസലിങ് ആണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചത്. ഇന്ന് ആരംഭിക്കേണ്ട നീറ്റ് യുജി കൗൺസലിങ് മാറ്റിവെയ്ക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. കൗൺസിലിങ്ങിൻ്റെ പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നീറ്റ് പരീക്ഷയിൽ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് വിവിധ നീറ്റ് യുജി 2024 ഹർജികൾ ജൂലൈ 8 ന് പരിഗണിക്കും. പരീക്ഷ പൂർണമായും റദ്ദാക്കണം, പരീക്ഷ വീണ്ടും നടത്തണം, നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നീറ്റ് ചോദ്യ പേപ്പർ ചോർച്ച സംബന്ധിച്ച ഹർജികളിൽ ഉള്ളത്.

നീറ്റ് യുജി കൗൺസലിങ് പല റൗണ്ടുകളിലായാണ് നടക്കുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾ ആദ്യം രജിസ്റ്റർ ചെയ്ത്, ഫീസ് അടച്ച് ചോയ്സുകൾ പൂരിപ്പിച്ച് , രേഖകൾ അപ്‌ലോഡ് ചെയ്യണം. അനുവദിച്ച സ്ഥാപനത്തിൽ നേരിട്ട് റിപ്പോർട്ട് ചെയ്യുകയും വേണം.

നീറ്റ് യുജി പരീക്ഷ റദ്ദാക്കില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷ വീണ്ടും നടത്തുന്നത് സത്യസന്ധമായി പരീക്ഷയെ സമീപിച്ച വിദ്യാര്‍ഥികളെ ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യ മുഴുവന്‍ നടത്തിയ പരീക്ഷയില്‍ വലിയ രീതിയിലുള്ള ക്രമക്കേട് തെളിയിക്കാത്തതിനാല്‍ മുഴുവന്‍ പരീക്ഷയും റദ്ദാക്കുന്നത് യുക്തിസഹമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ലെന്നും സിബിഐ അന്വേഷണം പുരോഗമിക്കുന്നുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

നേരത്തെ വിദ്യാഭ്യാസ മന്ത്രാലയം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പരീക്ഷാ നടത്തിപ്പിനിടയില്‍ ക്രമക്കേടുകള്‍, ചതി, ആള്‍മാറാട്ടം, അഴിമതി തുടങ്ങിയവ നടന്നിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. കഴിഞ്ഞ മാസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരീക്ഷാര്‍ഥികള്‍ക്കുണ്ടായ അസൗകര്യത്തിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഏറ്റെടുത്തെങ്കിലും പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?