INDIA

നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് രണ്ട് പേർക്ക്; കോഴിക്കോട് സ്വദേശിനിക്ക് 23-ാം റാങ്ക്

വെബ് ഡെസ്ക്

ദേശീയ തലത്തിൽ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ https://neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. 99.99 ശതമാനം സ്കോർ നേടി തമിഴ്നാടിന്റെ പ്രബഞ്ജൻ ജെ, ആന്ധ്രാപ്രദേശിന്റെ ബോറ വരുൺ ചക്രവർത്തി എന്നിവർ ഈ വർഷം നീറ്റ്-യുജിയിൽ ദേശീയ തലത്തില്‍ ഒന്നാമതെത്തിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. കോഴിക്കോട് സ്വദേശിയായ ആര്യ ആർ എസ് 23-ാം റാങ്ക് നേടി. ദേശീയ തലത്തില്‍ ആദ്യ 50 റാങ്കില്‍ 40 പേരും ആണ്‍കുട്ടികളാണ്.

ദേശീയ തലത്തില്‍ ആദ്യ 50 റാങ്കില്‍ 40 പേരും ആണ്‍കുട്ടികള്‍

ആകെ 20.38 ലക്ഷം പേർ പരീക്ഷയെഴുതിയതിൽ 11.45 ലക്ഷം പേരാണ് യോഗ്യത നേടിയത്. യോഗ്യത നേടിയവർക്ക് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എംസിസി) നടത്തുന്ന കേന്ദ്രീകൃത കൗൺസിലിംഗിൽ പങ്കെടുക്കാൻ കഴിയും. ഇതിൽ നിന്നാണ് 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കും 85 ശതമാനം സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കും യോഗ്യത നേടുന്നത്.

തമിഴ്നാട്ടിൽ നിന്നുള്ള നാല് വിദ്യാർഥികൾ ഇന്ത്യയിലെ ആദ്യ 10 റാങ്കിൽ ഇടം നേടിയിട്ടുണ്ടെന്ന് ഔദ്യോഗിക ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം കട്ട് ഓഫിൽ വർധനവുണ്ടായിട്ടുണ്ട്. ജനറൽ വിഭാഗത്തിന് 137 ഉം എസ്‌സി- എസ്ടി ഒബിസി വിഭാഗങ്ങൾക്ക് 107 ഉം ആണ് ഇത്തവണത്തെ കട്ട് ഓഫ്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്