നെയ്ഫ്യൂ റിയോ  
INDIA

നാഗാലാന്‍ഡില്‍ മുഖ്യമന്ത്രിയായി അഞ്ചാമൂഴം; നെയ്ഫ്യൂ റിയോ സത്യപ്രതിജ്ഞ ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെപി നദ്ദ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു

വെബ് ഡെസ്ക്

നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി നെഫ്യൂ റിയോ സത്യപ്രതിജ്ഞ ചെയ്തു. അഞ്ചാം തവണയാണ് നെയ്ഫ്യൂ റിയോ നാഗാലാന്റിന്റെ മുഖ്യമന്ത്രിയാകുന്നത്. നാഗാലാന്റ് ഗവര്‍ണര്‍ ലാ ഗണേശന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തലസ്ഥാനമായ കൊഹിമയിലെ ക്യാപിറ്റൽ കൾച്ചറൾ ഹാളിൽ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

60 സീറ്റുകളുള്ള നാഗാലാന്‍ഡില്‍ പ്രതിപക്ഷത്തെ അപ്രസക്തമാക്കിക്കൊണ്ടാണ് എന്‍ഡിപിപി - ബിജെപി സഖ്യം അധികാരം പിടിച്ചത്

60 സീറ്റുകളുള്ള നാഗാലാന്‍ഡില്‍ പ്രതിപക്ഷത്തെ അപ്രസക്തമാക്കിക്കൊണ്ടാണ് എന്‍ഡിപിപി - ബിജെപി സഖ്യം അധികാരം പിടിച്ചത്. എന്‍ഡിപിപി ക്ക് 25 സീറ്റുകളും ബിജെപിക്ക് 12 സീറ്റുകളുമാണ് ലഭിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ബിജെപി- എന്‍ഡിപിപി സഖ്യം നാഗാലാന്‍ഡില്‍ അധികാരത്തിലെത്തുന്നത്.

2018 നേക്കാള്‍ മികച്ച ജയം നേടാന്‍ ബിജെപി- നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടി സഖ്യത്തിന് സാധിക്കുകയും ചെയ്തു. രണ്ട് അംഗങ്ങള്‍ വീതമുള്ള ആര്‍പിഐ(എ), എല്‍ജെപി എന്നിവരുടെ പിന്തുണയും സഖ്യത്തിനുണ്ട്. ഏഴ് സീറ്റുമായി എന്‍സിപി വീണ്ടും നിയമസഭയിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.

നാഗാലാൻഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നയാളാണ് നെഫ്യു റിയോ. 1989 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായ 72 കാരനായ റിയോ നാഗാ രാഷ്ട്രത്തിന്റെ തന്നെ കേന്ദ്ര ബിന്ദുവാണ്. കോണ്‍ഗ്രസ് നേതാവായിട്ടായിരുന്നു റിയോയുടെ തുടക്കം.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി