വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന ആളുകൾക്ക് നാളെ മുതൽ എയർ സുവിധ ഫോം പൂരിപ്പിക്കേണ്ടതില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം. തീരുമാനം തിങ്കളാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വരും. ആഗോളതലത്തിലും ഇന്ത്യയിലും കോവിഡ് ഗണ്യമായ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്. വിമാന യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മാസ്ക് ധരിക്കാത്തതിന് ഇനി മുതൽ പിഴയും അടയ്ക്കേണ്ടതില്ല.
ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് എയർ സുവിധ ഫോം പൂരിപ്പിക്കണമെന്ന നിബന്ധന നടപ്പാക്കിയത്. യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാനും സഞ്ചാര വഴി കണ്ടെത്താനുമാണ് എയർ സുവിധ ഉപയോഗിച്ചിരുന്നത്.
യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാനും സഞ്ചാര വഴി കണ്ടെത്താനുമാണ് എയർ സുവിധ ഉപയോഗിച്ചിരുന്നത്.
എയര്‍ സുവിധ പിന്‍വലിച്ചതിനൊപ്പം വിദേശത്ത് നിന്ന് എത്തുന്നവർക്ക് വാക്സിനേഷൻ നൽകേണ്ടത് നിർബന്ധമല്ലെന്നും പുതിയ പരിഷ്കരണത്തിൽ പറഞ്ഞിട്ടുണ്ട്. പുതുക്കിയ മാർഗ്ഗനിർദ്ദേശത്തില്‍ എല്ലാ യാത്രക്കാരും അവരവരുടെ രാജ്യത്തുനിന്നും കോവിഡ് -19 നെതിരെ പൂർണ്ണമായും വാക്‌സിനേഷൻ എടുത്തിരിക്കണം എന്നും വ്യക്തമാക്കുന്നു.
മാസ്‌കുകളുടെ ഉപയോഗവും ശാരീരിക അകലവും പാലിക്കുന്നത് അഭികാമ്യമാണെന്നുളള വിമാനത്തിനുള്ളിലെ അറിയിപ്പ് തുടരും
അതേസമയം, മാസ്‌കുകളുടെ ഉപയോഗവും ശാരീരിക അകലവും പാലിക്കുന്നത് അഭികാമ്യമാണെന്നുളള വിമാനത്തിനുള്ളിലെ അറിയിപ്പ് തുടരുമെന്നും പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. എന്നാൽ, യാത്രയ്ക്കിടെ കോവിഡ് -19 ന്റെ ലക്ഷണങ്ങളുള്ള ഏതെങ്കിലും യാത്രക്കാരൻ ഉണ്ടെങ്കിൽ അവരെ പ്രോട്ടോക്കോൾ അനുസരിച്ച് ഐസൊലേറ്റ് ചെയ്യും. അത്തരം യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
ഇന്ത്യയിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും ആരോഗ്യ ഉദ്യോഗസ്ഥർ തെർമൽ സ്‌ക്രീനിംഗ് നടത്തുന്നതും തുടരും. സ്‌ക്രീനിങ്ങിനിടെ രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയ യാത്രക്കാരെ ഐസൊലേറ്റ് ചെയ്യുകയും പ്രോട്ടോക്കോൾ അനുസരിച്ച് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും. കൂടാതെ അവരുടെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുകയോ ദേശീയ ഹെൽപ്പ് ലൈൻ നമ്പറിലോ സംസ്ഥാന ഹെൽപ്പ് ലൈൻ നമ്പറിലോ വിളിക്കുകയോ വേണം. അതേസമയം, കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആവശ്യമെങ്കിൽ ഇപ്പോൾ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുനഃപരിശോധിക്കാമെന്നും കേന്ദ്രം സര്‍ക്കാര്‍ വ്യക്തമാക്കുന്നു.