INDIA

സംയുക്ത സുരക്ഷാസേനയുടെ ഏകോപനത്തിൽ വിളളൽ; മണിപ്പൂരിന് പുതിയ സുരക്ഷാ തന്ത്രവുമായി സർക്കാർ

നിലവിൽ മണിപ്പൂരിൽ 40,000 ത്തോളം കേന്ദ്രസേനാംഗങ്ങളുണ്ട്

വെബ് ഡെസ്ക്

കലാപങ്ങളെ അമർച്ചചെയ്യാൻ കഴിയാത്ത മണിപ്പൂർ സർക്കാർ സംസ്ഥാനത്തിൽ പുതിയ സുരക്ഷാതന്ത്രവുമായി രംഗത്ത്. തലസ്ഥാന ന​ഗരിയുടെയും ജില്ലകളുടെയും സുരക്ഷാചുമതല ഒരു സേനയ്ക്ക് മാത്രമായി നൽകാനാണ് സർക്കാർ തീരുമാനം. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും കാങ്‌പോക്പി ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലും വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കവുമായി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്.

താഴ്‌വരയും കുന്നുകളും ചേരുന്ന ഭാ​ഗങ്ങളിൽ കലാപത്തിന്റെ ശ്രമങ്ങളെ അടിച്ചമർത്താൻ ഈ പ്രദേശങ്ങളിൽ ബഫർ സോണുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. താഴ്വരയിലുളളവർ കുന്നുകളിൽ തിരിച്ചു പോകുന്നത് തടയാനാണ് ഈ നീക്കം സർക്കാർ നടത്തിയിരിക്കുന്നത്. അതേസമയം, വ്യാഴാഴ്ച മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ്, കാങ്‌പോക്പി ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ സായുധ കലാപകാരികളും ഇന്ത്യൻ സൈന്യവും തമ്മിൽ നടന്ന വെടിവയ്പിൽ രണ്ട് മെയ്തി വിഭാ​ഗത്തിലുളളവർ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ ക്രമീകരണത്തിന്റെ വലിയ വീഴ്ചയായിട്ടാണ് ഇതിനെ വിലയിരുത്തിയത്. ഇതേ ദിവസമാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ​ഗാന്ധിയും സംസ്ഥാനത്ത് വന്നിരുന്നത്.

സംയുക്ത സുരക്ഷാസേനയുടെ ഏകോപനത്തിൽ വിളളൽ സംഭവിച്ചതും ഭൂപ്രകൃതിയുടെ വിശാലതയും ചൂണ്ടിക്കാട്ടിയാണ് ഒരു പ്രദേശത്ത് ഒരു സേന മതിയെന്ന തീരുമാനത്തിൽ സർക്കാർ എത്തിയിരിക്കുന്നത്. ഇതിലൂടെ കമാൻഡ് ആൻഡ് കൺട്രോൾ ഘടനയെ ശക്തിപ്പെടുത്താനും ലോജിസ്റ്റിക് മാനേജ്‌മെന്റിനെ സുഗമമാക്കാനും കഴിയും. നിലവിൽ, സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന സേനകൾക്കിടയിലെ അഭിപ്രായ ഭിന്നതകളും സേനയെ ഏകോപിപ്പിക്കുന്നതിന് പ്രധാന വെല്ലുവിളി നേരിട്ടിരുന്നു.

നിലവിൽ മണിപ്പൂരിൽ 40,000 ത്തോളം കേന്ദ്രസേനാംഗങ്ങളുണ്ട്. അസം റൈഫിൾസ്, ഇന്ത്യൻ ആർമി, ബിഎസ്എഫ്, സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. നിലവിൽ സംഘർഷ പ്രദേശങ്ങളിൽ, എല്ലാ സേനകളിൽ നിന്നുമുളളവരെയും വിന്യസിച്ചിട്ടുണ്ട്. ടോർബംഗിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം മുന്നിലുള്ള മൊയ്‌റാങ്ങിൽ സൈന്യത്തെ നിയന്ത്രിക്കുന്നത് അസം റൈഫിൾസ് ആണെങ്കിലും ഇവിടെ ബിഎസ്എഫിന്റെയും സിആർപിഎഫിന്റെയും ഉദ്യോ​ഗസ്ഥരും നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ, പുതിയ രീതി അവലംബിക്കുമ്പോൾ സുരക്ഷാ വീഴ്ച സംഭവിച്ചാൽ അതത് ജില്ലകളിലെ സേനയ്ക്ക് ആയിരിക്കും അതിന്റെ ഉത്തരവാദിത്തം.

കലൂർ സ്റ്റേഡിയത്തിൽ കഫിയ ധരിച്ചു ഐഎസ്എൽ കാണാനെത്തി; യുവാവിന്റെ വീട്ടിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡെത്തിയതായി ആരോപണം

ജനസംഖ്യനിരക്ക് വർധിപ്പിക്കാൻ റഷ്യ, രാത്രി വൈദ്യുതിയും ഇന്റർനെറ്റും കട്ടാക്കും, ആദ്യ രാത്രിക്ക് വരെ ധനസഹായം; ലൈംഗിക മന്ത്രാലയം രൂപീകരിക്കാനും നീക്കം

വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ ഉറപ്പാക്കും; 'ആര്‍ത്തവ ശുചിത്വ നയം' രൂപീകരിച്ചെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ

കാല്‍ക്കുലസും കേരളവും: യൂറോകേന്ദ്ര ചിന്തയുടെ വിധിതീര്‍പ്പുകള്‍

സൈബീരിയയില്‍ 100 അടി വീതിയില്‍ ഗർത്തം രൂപപ്പെട്ടതിനു പിന്നിൽ ഉല്‍ക്ക പതനമോ? അന്യഗ്രഹ ജീവികളുടെ ഇടപെടലോ?; ഒടുവിൽ നിഗൂഢത നീക്കി പഠനം