INDIA

'ഇതരമതസ്ഥർക്കെതിരെ ഗൂഢാലോചന നടത്തി, പോപുലർ ഫ്രണ്ടിന് സ്വന്തമായി കോടതിയുണ്ടായിരുന്നു'; എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു

നിയമകാര്യ ലേഖിക

പോപുലർ ഫ്രണ്ട് കേസിൽ എൻഐഎ കുറ്റപത്രം നൽകി. പോപുലർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്റഫ് മൗലവിയാണ് കേസിൽ ഒന്നാം പ്രതി. പ്രതിപ്പട്ടികയിൽ 59 പേരാണുള്ളത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കൊച്ചി പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകിയത്. ഇതരമതസ്ഥർക്കെതിരെ ഗൂഢാലോചന നടത്തുകയും മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു പിഎഫ്ഐയുടെ നീക്കമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പ്രതികൾ ശ്രമിച്ചത്. മുസ്ലീം യുവാക്കൾക്കിടയിൽ ആയുധ പരിശീലനത്തിനും ശ്രമിച്ചു. 2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചത്. ഇതിനായി പണസമാഹരണം നടത്തി. ഭീകരസംഘടനയായ ഐഎസിന്റെടയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാനായിരുന്നു ശ്രമം. പിഎഫ്ഐയുടെ നീക്കങ്ങൾക്ക് തടസ്സം നിൽക്കുന്നവരെ ഉന്മൂലനം ചെയ്യാനും സംഘടന പദ്ധതിയിട്ടെന്നും കുറ്റപത്രത്തിലുണ്ട്.

നിരോധിത സംഘടനയായ ഐഎസിനെ പോപുലർ ഫ്രണ്ട് നേതാക്കൾ പിന്തുണച്ചതും ഇതേ ലക്ഷ്യത്തോടെയാണെന്നും എൻഐഎ ആരോപിക്കുന്നു. പോപുലർ ഫ്രണ്ടിന് സ്വന്തമായി ദാറുൽ ഖദാ എന്ന പേരിൽ കോടതിയുണ്ടായിരുന്നതായും കുറ്റപത്രത്തിലുണ്ട്. നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിന്റെ രണ്ടാം നിര, മൂന്നാം നിര നേതാക്കളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം.

രാജ്യവ്യാപകമായി സെപ്റ്റംബറിൽ നടത്തിയ റെയ്‌ഡുകളുടെ തുടർച്ചയായി നൽകുന്ന രണ്ടാമത്തെ കുറ്റപത്രമാണ് കൊച്ചിയിലേത്. എൻഐഎ രാജസ്ഥാനിൽ നടത്തിയ റെയ്‌ഡുകളുടെ പശ്ചാത്തലത്തിൽ രണ്ടു പിഎഫ്ഐ പ്രവർത്തകർക്കെതിരെ ഡൽഹിയിൽ മാർച്ച് 13ന് കുറ്റപത്രം സമർപ്പിച്ചിരുന്നു. കോട്ട സ്വദേശി മുഹമ്മദ് ആഷിഫ്, ബാരൻ സ്വദേശി സാദിഖ് സറഫ് എന്നിവർക്കെതിരെയാണ് ഡൽഹി എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 

ഇന്ത്യയിൽ ഇസ്ലാം അപകടത്തിലാണെന്ന സിദ്ധാന്തം പ്രചരിപ്പിച്ച് മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. ഇസ്ലാമിനെ സംരക്ഷിക്കാനായി ആയുധം എടുക്കേണ്ടി വരുമെന്നും അതിനായി ആയുധ പരിശീലനം നേടേണ്ടതുണ്ടെന്നും ഇവർ പ്രചരിപ്പിച്ചുവെന്ന് എൻഐഎ പറയുന്നു. 2047ൽ ഇന്ത്യയിൽ ഇസ്ലാം ഭരണകൂടം സ്ഥാപിക്കുക എന്ന ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനമെന്നും സക്കാത്ത് ആയി ലഭിക്കുന്ന തുക ആയുധം സംഭരിക്കാനായി ഉപയോഗിച്ചുവെന്നുമുള്ള ഗുരുതര ആരോപണങ്ങൾ കുറ്റപത്രത്തിലുണ്ട്. തിരഞ്ഞെടുത്ത യുവാക്കൾക്കായി ആയുധ പരിശീലനം നൽകുന്ന പരിശീലകരാണ് ഇവർ എന്നും എൻഐഎ കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമം 120 ബി, 153 എ, യുഎപിഎയിലെ 13, 17, 18, 18 എ, 18 ബി വകുപ്പുകളാണ് ഇവർക്കെതിരെ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും