പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനയായ 'ഖസ്വ ഇ ഹിന്ദ്' ഇന്ത്യയില്‍ വേരൂന്നുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഉത്തേരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിന്നല്‍ റെയ്ഡുമായി ദേശീയ അന്വേഷണ ഏജന്‍സി. ബീഹാർ, ഗുജറാത്ത് , ഉത്തർപ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങളിലാണ് ഇന്ന് ഒരേസമയം എന്‍ഐഎ റെയ്ഡ് നടത്തിയത്. ബീഹാറിലെ ദർഭംഗയിലെ അഞ്ചു പ്രദേശത്തും പട്നയിലെ രണ്ട് സ്ഥലങ്ങളിലും ഗുജറാത്തിലെ സൂറത്തിലുമായിരുന്നു പരിശോധന. മൊബൈൽ ഫോൺ, മെമ്മറി കാർഡ് സിം കാർഡ് എന്നീ ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തതായി എൻ ഐ എ അറിയിച്ചു.
സംഘടനയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനേത്തുടര്‍ന്ന് പട്‌ന സ്വദേശി താഹിര്‍ എന്ന മർഹൂബ് അഹമ്മദ് ഡാനിഷിനെ കഴിഞ്ഞ വർഷം ജൂലൈ 14 ന് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഖസ്വ ഇ ഹിന്ദ്' മൊഡൂള്‍ കേസുകളെ കുറിച്ച് പുറം ലോകം അറിയുന്നത്. കഴിഞ്ഞ വർഷം ജൂലൈ 22 നാണ് കേസ് അന്വേഷണം എൻ ഐ എ ഏറ്റെടുത്തത്.
നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ ഈ വർഷം തുടക്കത്തിലാണ് മർഹൂബ് അഹമ്മദിനെതിരെ കുറ്റം പത്രം സമർപ്പിച്ചത്. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖസ്വ ഇ ഹിന്ദ് സംഘടനയില്‍ മർഹൂബ് അംഗമാണെന്നും യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യമെന്നുമായിരുന്നു എൻ ഐ എയുടെ വിശദീകരണം.
പാകിസ്താൻ പൗരനായ സെയ്ൻ സൃഷ്ടിച്ച് 'ഖസ്വ ഇ ഹിന്ദ് ' എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ അംഗമായിരുന്നു മർഹൂബെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇന്ത്യ, പാകിസ്താൻ ,യെമൻ എന്നീ രാജ്യങ്ങളിലെ യുവാക്കളെ ഇയാൾ ഈ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരുന്നു. 'രാജ്യത്ത് സ്ലീപ്പർ സെല്ലുകൾ' സൃഷ്ടിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണിതെന്നായിരുന്നു എൻ ഐ എയുടെ വിലയിരുത്തൽ. ഇതിനു പുറമേ ടെലഗ്രാം മെസ്സജ്ജർ എന്നീ സന്ദേശ ആപ്പുകളിലും ഇത്തരത്തിൽ അയാൾ ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അതിൽ ബംഗ്ലാദേശിലെ പൗരൻമാരെ ഉൾപ്പെടുത്തിയിട്ടുണ്ടന്നും എൻ ഐ എ കണ്ടെത്തി.