ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം ആദായ നികുതി വ്യവസ്ഥയിലുള്‍പ്പെടെ കാതലായ മാറ്റമാണ് മുന്നോട്ട് വയ്ക്കുന്നത്. ബജറ്റ് അവതരണത്തിന് പിന്നാലെ പതിവ് പോലെ വിവിധ മേഖലകളില്‍ വില ഉയരുകയും, വില കുറയുകയും ചെയ്യുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് പ്രകാരം സ്വര്‍ണം വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയുടെ വിലയാണ് വര്‍ധിക്കുക. ഇതിനൊപ്പം ചില ഉത്പന്നങ്ങള്‍ക്ക് വിലകുറയുകയും ചെയ്യും.