INDIA

451 കോടിയുടെ വജ്ര നെക്‌ലേസ് മുതൽ 250 കോടിയുടെ ആസ്തിവരെ; ശതകോടീശ്വരരുടെ 'പണക്കൊഴുപ്പുള്ള' സമ്മാനങ്ങൾ

451 കോടി രൂപവിലവരുന്ന നിത അംബാനി സമ്മാനിച്ച വജ്ര നെക്‌ലേസാണ് ഏറ്റവും മുന്തിയ സമ്മാനം

വെബ് ഡെസ്ക്

ശതകോടീശ്വരരായ വ്യവസായികൾ അവരുടെ ആഢ്യത്വം എപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത് പ്രിയപ്പെട്ടവർക്ക് നൽകുന്ന ഉപഹാരങ്ങളിലാണ്. അത് നിത അംബാനി മരുമകൾ ഷൊക്ലാ മെഹ്തയ്ക്ക് നൽകിയ 451 കോടി രൂപ വിലവരുന്ന വജ്ര നെക്‌ലേസ്‌ മുതൽ ഇൻഫോസിസിന്റെ സഹസ്ഥാപകൻ നാരായണ മൂർത്തി തന്റെ നാലുമാസം മാത്രം പ്രായമായ കൊച്ചുമകന്റെ പേരിൽ 250 കോടി രൂപയുടെ ആസ്തി എഴുതിവെക്കുന്നതു വരെ വിചിത്രമാണ്. ഇതാ അത്തരത്തിൽ ഞെട്ടിക്കുന്ന വിലപിടിപ്പുള്ള അഞ്ച് ഉപഹാരങ്ങൾ.

നിത അംബാനി സമ്മാനിച്ച 451കോടി വിലയുള്ള നെക്‌ലേസ്

നിലവിൽ മുന്തിയ ഉപഹാരം നൽകിയത് രാജ്യത്തെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി തന്നെയാണ്. തന്റെ മരുമകളായ ഷൊക്ലാ മെഹ്തയ്ക്കാണ് നിത അംബാനി 451 കോടി രൂപയുടെ വജ്ര നെക്‌ലേസ് സമ്മാനമായി നൽകിയത്.

91 വജ്രങ്ങൾ പതിപ്പിച്ച നെക്‌ലേസാണിത്. 407.48 കാരറ്റുള്ള യെല്ലോ രത്നങ്ങളും 229.52 കാരറ്റുള്ള വൈറ്റ് രത്നങ്ങളും 18 കാരറ്റുള്ള സ്വർണ ബ്രാഞ്ച്ലെറ്റുകളുമാണ് നെക്‌ലേസിൽ ഉപയോഗിച്ചിരിക്കുന്നത്. അംബാനി കുടുംബത്തിന്റെ ആഢ്യത്വം കാണിക്കുന്ന ഉപഹാരമായി നിത അംബാനി സമ്മാനിച്ച ഈ നെക്‌ലേസ്.

നാലുമാസം പ്രായമായ കൊച്ചുമകന് 240 കോടിയുടെ ആസ്തി

ഇൻഫോസിസ് സഹസ്ഥാപകനായ നാരായണ മൂർത്തി തന്റെ നാലുമാസം മാത്രം പ്രായമായ കൊച്ചുമകന്റെ പേരിൽ 240 കോടി വരുന്ന ഇൻഫോസിസിന്റെ ഓഹരിയാണ് സമ്മാനമായി എഴുതിവച്ചത്. തന്റെ കൊച്ചുമകനായ ഏകഗർഹിനാണ് നാരായണ മൂർത്തി കമ്പനിയുടെ ഓഹരി എഴുതിവച്ചത്. കമ്പനിയുടെ 0.04 ശതമാനം ഓഹരിയാണ് ഇത്. തന്റെ കുടുംബത്തിലെ ഏറ്റവും പുതിയ തലമുറയിൽ പെടുന്നവരുടെ പോലും ഭാവി സുരക്ഷിതമാക്കുകയാണ് നാരായണ മൂർത്തിയുടെ ഈ സമ്മാനത്തിന്റെ ഉദ്ദേശ്യം.

ശിവ് നടാറിന്റെ മകൾ റോഷ്‌നി നാടാർ മൽഹോത്രയ്ക്ക് 115 കോടിയുടെ വീട്

മക്കളോടുള്ള സ്നേഹപ്രകടനങ്ങളുടെ ഭാഗമായി എച്ച്സിഎല്ലിന്റെ മുൻചെയർമാൻ ശിവ് നാടാർ മകൾ റോഷ്‌നി നാടാർ മൽഹോത്രയ്ക്ക് 115 കോടിരൂപയുടെ കൊട്ടാരസമാനമായ വീട് സമ്മാനിച്ചു. ഡൽഹിയിൽ ഫ്രണ്ട്‌സ് കോളനിയിലാണ് ഈ വീട്.

ഇക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം ഒരു സമയത്ത് ഈ വീട് ഡൽഹിയിലെ ഏറ്റവും പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് ക്രയവിക്രയമായാണ് കണക്കാക്കപ്പെട്ടത്.

അദാർ പൂനാവാല സമ്മാനിച്ച കോടികൾ വിലവരുന്ന ആഡംബരക്കാറായ ബാറ്റ് മൊബൈൽ

അദാർ പൂനാവാലയുടെ ഗാരേജിൽ ഒരുപാട് ആഡംബര കാറുകളുണ്ട്. റോൾസ് റോയ്സും മെർസിഡസും ഫെറാരിയും ലംബോർഗിനിയും അതിൽ ഉൾപ്പെടും. എന്നാൽ മകൻ സൈറിസ് ജൂനിയറിന് അദാർ നൽകിയ ബാറ്റ് മൊബൈൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. മെഴ്‌സിഡസ് ബെൻസിന്റെ എസ് ക്ലാസ് കാർ ആറ് മാസമെടുത്ത് മോഡിഫൈ ചെയ്താണ് ഫിക്ഷണൽ കാറായ ബാറ്റ് മൊബൈൽ ആക്കി മാറ്റിയത്.

ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും 450 കോടി വിലവരുന്ന വീട്

ആനന്ദ് പിരാമലിന്റെ അച്ഛൻ അജയ് പിറമൽ തന്റെ മകനും മരുമകൾ ഇഷ അംബാനിക്കും സമ്മാനിച്ചത് 450 കോടി രൂപയുടെ വീടാണ്. 2012ലാണ് കടലിലിന് അഭിമുഖമായി സ്ഥിതിചെയ്യുനേ്ന ഈ ബംഗ്ലാവ് അജയ് പിരാമൽ വാങ്ങുന്നത്. നേരത്തെ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ബംഗ്ലാവ്. ഡയമണ്ട് ആകൃതിയിലുള്ള ഈ വീട്ടിലാണ് ആനന്ദും ഇഷയും ഇപ്പോൾ താമസിക്കുന്നത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം