INDIA

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പില്ല; നാമനിര്‍ദേശ രീതി തുടരാന്‍ തീരുമാനം

വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരിടാൻ പാർട്ടിയെ സജ്ജമാക്കുന്നതടക്കമുള്ള കാര്യങ്ങളാകും 85-ാമത് പ്ലീനറി സമ്മേളനത്തിൽ ചർച്ചയാകുക

വെബ് ഡെസ്ക്

പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടെന്ന് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനം. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് 23 അംഗ പ്രവർത്തക സമിതിയിലേക്കുള്ള നേതാക്കളെ നിശ്ചയിക്കുന്നതിന് തിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് തീരുമാനിച്ചത്. പുതിയ അംഗങ്ങളെ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ നാമനിർദേശം ചെയ്യും.

വരാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരിടാൻ പാർട്ടിയെ സജ്ജമാക്കുന്നതടക്കമുള്ള കാര്യങ്ങളാകും 85-ാമത് പ്ലീനറി സമ്മേളനത്തിൽ ചർച്ചയാകുക. തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കമെങ്കിലും, യോഗം ആവശ്യപ്പെടുകയാണെങ്കിൽ അതുമായി മുന്നോട്ട് പോകാമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.

പ്ലീനറി ചര്‍ച്ചകളാണ് കോണ്‍ഗ്രസിലെ നിര്‍ണായക തീരുമാനങ്ങളുടെയെല്ലാം തുടക്കം. രാജ്യത്തിന്റെ വർത്തമാന സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കുക എന്നതായിരിക്കും പ്ലീനറി സമ്മേളനത്തിന്റെ പ്രധാന അജണ്ട. 2024ലെ പൊതു തിരഞ്ഞെടുപ്പാണ് സമ്മേളനം പ്രധാനമായും ഉന്നംവയ്ക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് എത്രത്തോളം മുന്‍കൈയെടുക്കുമെന്ന വിലയിരുത്തലാകും രണ്ട് ദിവസമായി നടക്കുന്ന ഈ യോഗത്തിന്റെ കാതല്‍.

പുതിയ വർക്കിംഗ് കമ്മിറ്റിക്ക് വഴിയൊരുക്കുകയും കോൺഗ്രസിന്റെ 2024 ലെ ദേശീയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കളമൊരുക്കുകയും ചെയ്യുന്ന യോഗത്തിൽ പങ്കെടുക്കാൻ 15000 പേരാണ് പ്രതിനിധികളായെത്തുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ