INDIA

'കൂറുമാറിയാൽ പെൻഷനില്ല'; അയോഗ്യരാക്കപ്പെടുന്ന അംഗങ്ങളുടെ പെൻഷൻ തടയുന്ന ബിൽ പാസാക്കി ഹിമാചൽ നിയമസഭ

1985ൽ പാർലമെൻ്റ് പാസാക്കിയ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ കൂറുമാറ്റ നിരോധന നിയമം രാഷ്ട്രീയ കൂറുമാറ്റം തടയാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്

വെബ് ഡെസ്ക്

കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട അംഗങ്ങളുടെ പെൻഷൻ തടയുന്നതിനുള്ള ഭേദഗതി ബിൽ പാസാക്കി ഹിമാചൽ പ്രദേശ് നിയമസഭ. ഭരണഘടനയിലെ പത്താം ഷെഡ്യൂൾ (കൂറുമാറ്റ വിരുദ്ധ നിയമം) പ്രകാരം അയോഗ്യരാക്കപ്പെട്ട സഭയിലെ അംഗങ്ങൾക്ക് പെൻഷൻ തടയുന്ന നിയമമാണ് പാസാക്കിയത്. ഹിമാചൽ പ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലി (അംഗങ്ങളുടെ അലവൻസുകളും പെൻഷനും) ഭേദഗതി ബിൽ 2024 മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു കഴിഞ്ഞ ദിവസമാണ് സഭയിൽ അവതരിപ്പിച്ചത്.

ബിൽ അനുസരിച്ച്, ഭരണഘടനയുടെ പത്താം ഷെഡ്യൂൾ (കൂറുമാറ്റ വിരുദ്ധ നിയമം) പ്രകാരം ഏതെങ്കിലും ഘട്ടത്തിൽ അയോഗ്യനാക്കപ്പെട്ടാൽ, നിയമപ്രകാരം ഒരു വ്യക്തിക്ക് പെൻഷന് അർഹതയില്ല. ഈ ഭേദഗതിക്ക് കീഴിൽ അംഗത്വമില്ലാത്ത നിയമസഭാംഗങ്ങളുടെ പെൻഷൻ വീണ്ടെടുക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുന്നു. നിയമത്തിലെ സെക്ഷൻ 6 ബി പ്രകാരം, അഞ്ച് വർഷം വരെ ഏതെങ്കിലും കാലയളവിൽ സേവനമനുഷ്ഠിച്ച എല്ലാ നിയമസഭാംഗങ്ങൾക്കും പ്രതിമാസം 36,000 രൂപ പെൻഷന് അർഹതയുണ്ട്. സെക്ഷൻ 6 (ഇ) കൂടാതെ, ഓരോ നിയമസഭാംഗത്തിനും ആദ്യ ടേമിൻ്റെ കാലയളവിനേക്കാൾ കൂടുതലായി എല്ലാ വർഷവും പ്രതിമാസം 1,000 രൂപ അധിക പെൻഷൻ നൽകുമെന്ന് പറയുന്നു.

1985ൽ പാർലമെൻ്റ് പാസാക്കിയ ഭരണഘടനയുടെ പത്താം ഷെഡ്യൂൾ കൂറുമാറ്റ നിരോധന നിയമം രാഷ്ട്രീയ കൂറുമാറ്റം തടയാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങൾ കൂറുമാറുന്നത് തടയാനാണ് ബിൽ ലക്ഷ്യം ഇടുന്നത്.

സുധീർ ശർമ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ എന്നീ ആറ് കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ വർഷം ഫെബ്രുവരിയിൽ അയോഗ്യരാക്കിയിരുന്നു. നിർണായക ബജറ്റ് ചർച്ചകളിൽ പാർട്ടി വിപ്പ് ലംഘിച്ചതിനാണ് ഇവരെ അയോഗ്യരാക്കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ