INDIA

യുപിഐ സേവനങ്ങൾക്ക് സർവീസ് ചാർജ്ജ് ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ

യുപിഐ ഇടപാടുകൾക്ക് നിർദ്ദേശിച്ച തുക ബാങ്കുകളുടെ നിക്ഷേപങ്ങൾക്കും വിഭവങ്ങൾക്കുമായി ഉപയോഗിക്കാനായിരുന്നു ആർബിഐ ലക്ഷ്യമിട്ടിരുന്നത്.

വെബ് ഡെസ്ക്

യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇൻറർഫേസ്) പണമിടപാടുകൾക്ക് ചാർജ് ഈടാക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രം സർക്കാർ. യുപിഐ പണമിടപാടുകൾക്ക് ചാർജ് ഈടാക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടപാടുകൾക്ക് അധിക നിരക്കിടാക്കില്ലെന്ന വിശദീകരണവുമായി ധനകാര്യമന്ത്രാലയം തന്നെ രംഗത്തെത്തിയത്.

ഇന്ത്യയിലെ വിവിധ പേയ്‌മെന്റ് സേവനങ്ങൾക്കായുള്ള നയങ്ങൾ രൂപപ്പെടുത്തുന്നതിനും ഈടാക്കുന്ന നിരക്കുകൾ ക്രമപ്പെടുത്തുന്നതും സംബന്ധിച്ച് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം ഡിസ്കഷൻ പേപ്പർ പുറത്തിറക്കിയിരുന്നു. ഇതിൽ യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ്), എൻഇഎഫ്ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ), ആർടിജിഎസ് (റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ്), ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ പ്രീപെയ്ഡ് പേയ്മെന്റ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പേയ്മെന്റ് സംവിധാനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

ഫണ്ട് ട്രാൻസ്ഫർ സംവിധാനമെന്ന നിലയിൽ ഐഎംപിഎസിന് സമാനമാണ് യുപിഐയുടെ പ്രവർത്തനം. അതിനാൽ യുപിഐ ഇടപാട് നിരക്കുകൾ ഐഎംപിഎസ് നിരക്കുകൾക്ക് സമാനമായിരിക്കണമെന്നായിരുന്നു ആർബിഐയുടെ നിലപാട്. ഇടപാടു തുകയെ അടിസ്ഥാനമാക്കി ഒരു നിശ്ചിത ചാർജ് ചുമത്താമെന്നും ആർബിഐ അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തിൽ ഒക്ടോബർ മൂന്നിനകം പൊതുജനങ്ങൾക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ അവസരമുണ്ട്. എന്നാൽ ഈ ഇവയെല്ലാം തള്ളുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ പ്രസ്താവന.

2022 ജൂലൈയിൽ യുപിഐ 6 ബില്യൺ ഇടപാടുകൾ പിന്നിട്ടിരുന്നു. യുപിഐ ഇടപാടുകൾക്ക് നിർദ്ദേശിച്ച തുക ആർബിഐ നിലവിൽ ബാങ്കുകളുടെ നിക്ഷേപങ്ങൾക്കും വിഭവങ്ങൾക്കുമായി ഉപയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നേരത്തെ പണമിടപാടുകളിലെ ചാർജുകളെക്കുറിച്ച് ആർബിഐയുടെ ചില നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ വച്ചിരുന്നു. ഇതിൽ യുപിഐ ഉപയോഗിച്ചുള്ള ഫണ്ടുകളുടെ ഓരോ ഇടപാടിനും സെൻട്രൽ ബാങ്ക് ഒരു ഫീസ് നൽകുമെന്നായിരുന്നു പറഞ്ഞത്. യുപിഐയുടെ അടിസ്ഥാന നിക്ഷേപത്തിന്റെയും പ്രവർത്തനത്തിന്റെയും ചെലവ് വീണ്ടെടുക്കാനായിരുന്നു ഈ തുക നിശ്ചയിച്ചിരുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ