INDIA

സീമ ഹൈദറിന് വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിച്ചുനൽകി; രണ്ടുപേർ അറസ്റ്റിൽ

വെബ് ഡെസ്ക്

ഓൺലൈൻ മൊബൈൽ ഗെയിമായ പബ്‌ജി വഴി പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാനായി ഇന്ത്യയിൽ എത്തിയ പാകിസ്താൻ യുവതിയെ സഹായിച്ച രണ്ടുപേർ പോലീസ് പിടിയിൽ. സീമ ഹൈദറിന് വ്യാജ തിരിച്ചറിയൽ രേഖകൾ നിർമിച്ച് നൽകിയ പുഷ്പേന്ദ്ര, പവൻ എന്നിവരെ നോയിഡ പോലീസാണ് അറസ്റ്റ് ചെയ്തത്.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശികളായ ഇവരുടെ കയ്യിൽ നിന്ന് 15 വ്യാജ ആധാർ കാർഡുകൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഇരുവരെയും ചോദ്യം ചെയ്ത വരികയായിരുന്നു. മറ്റൊരു വൻ വ്യാജ ഡോക്യുമെന്റേഷൻ റാക്കറ്റിനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ അഹമ്മദ്ഗഡിൽ പുഷ്പേന്ദ്രയും പവനും ഒരു ജനസേവാ കേന്ദ്രം നടത്തി വന്നിരുന്നു. ഇതിന്റെ മറവിലാണ് ഇരുവരും നിയമവിരുദ്ധമായി വ്യാജ ഡോക്യുമെന്റുകൾ നിർമിച്ചിരുന്നത്. ഈ കേന്ദ്രത്തിൽ നിന്നാണ് സച്ചിനും സീമയ്ക്കും വിവാഹം കഴിക്കാൻ ആവശ്യമായ രേഖകൾ ലഭിച്ചത്. അന്വേഷണത്തിൽ വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയതിൽ പുഷ്പേന്ദ്രയ്ക്കും പവനും പങ്കുണ്ടെന്ന് പോലീസിന് വ്യക്തമായി. വ്യാജരേഖകൾക്കൊപ്പം, ഈ വ്യാജ കാർഡുകൾ നിർമിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

കോവിഡ് കാലത്താണ് പബ്‌ജി കളിക്കുന്നതിനിടെ ഗ്രേറ്റർ നോയിഡ സ്വദേശിയായ സച്ചിനും പാകിസ്താൻ സ്വദേശിയായ സീമയും തമ്മിൽ പ്രണയത്തിലാവുന്നത്. നേരത്തെ വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമാണ് സീമ. ഒടുവിൽ സച്ചിനെ വിവാഹം കഴിക്കാനായി സീമ നാല് കുട്ടികളുമായി അനധികൃതമായി അതിർത്തി കടന്ന് ഇന്ത്യയിൽ എത്തുകയായിരുന്നു.

മാർച്ചിൽ നേപ്പാളിൽ വച്ചാണ് സച്ചിനെ സീമ ആദ്യമായി കണ്ടത്. അവിടെ നിന്ന് സീമ ഹിന്ദുമതം സ്വീകരിക്കുകയും ആചാരപ്രകാരം സച്ചിനെ വിവാഹം ചെയ്യുകയും ചെയ്തു. മെയ് 13ന് സീമ മക്കളുമായി നേപ്പാളിൽ നിന്ന് ഇന്ത്യയിൽ എത്തി. ജൂലൈ നാലിന് ഇന്ത്യയിൽ അനധികൃതമായി എത്തിയതിന് സീമയെയും സീമയ്ക്ക് അഭയം നൽകിയതിന് സച്ചിനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവരെ ജാമ്യത്തിൽ വിടുകയായിരുന്നു. നേരത്തെ ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഇവരെ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴും ദമ്പതികളെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത് വരികയാണ്.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി