അടുത്ത 24 മണിക്കൂറിനുള്ളില്‍ ഉത്തരേന്ത്യയില്‍ തണുപ്പ് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 3-5 ഡിഗ്രി വരെ താപനില കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലും അതി ശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് മേഖലകളിലേയ്ക്കും ശൈത്യം വ്യാപിക്കാന്‍ സാധ്യതയുണ്ട്.
ഡല്‍ഹിയിലെ സഫ്ദര്‍ജംഗില്‍ 2.2 ഡിഗ്രി സെല്‍ഷ്യസ് ഇന്ന് രേഖപ്പെടുത്തിയ താപനില. ലോധി റോഡിലാണ് ഏറ്റവും കുറഞ്ഞ താപനിലയായ 2 ഡിഗ്രി സെല്‍ഷ്യസ് അനുഭവപ്പെട്ടത്.
അടുത്ത രണ്ട് ദിവസങ്ങളില്‍ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്ഡ, ല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ കടുത്ത മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ മൂടല്‍മഞ്ഞ് സാധ്യതയും മുന്നറിയിപ്പിലുണ്ട്.