INDIA

മരുമകളെ ടിവി കാണാനും, ഉറങ്ങാനും അനുവദിക്കാത്തത് ക്രൂരതയായി കണക്കാനാവില്ലെന്ന് ഹൈക്കോടതി; ശിക്ഷാവിധി റദ്ദാക്കി

ഭാര്യ ആത്മഹത്യ ചെയ്തതിന് കുടുംബത്തെയും ശിക്ഷിച്ച 20 വർഷം പഴക്കമുള്ള ഉത്തരവാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് റദ്ദാക്കിയത്

വെബ് ഡെസ്ക്

മരുമകളെ ടിവി കാണാനും അയൽക്കാരുമായി സംസാരിക്കാനും തനിയെ ക്ഷേത്രയിൽ പോകാന് അനുവദിക്കാത്തതും ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് കോടതി. ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതിന് ഭർത്താവിനെയും കുടുംബക്കാരെയും ശിക്ഷിച്ച വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ബോബെ ഹൈക്കോടതിയുടെ ഉത്തരവ്. ഭാര്യ ആത്മഹത്യ ചെയ്തതിന് കുടുംബത്തെയും ശിക്ഷിച്ച 20 വർഷം പഴക്കമുള്ള ഉത്തരവാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് റദ്ദാക്കിയത്. മരിച്ചയാളെ പരിഹസിക്കുകയും ടിവി കാണാൻ അനുവദിക്കാതിരിക്കുകയും തനിയെ ക്ഷേത്രത്തിൽ പോകാൻ അനുവദിക്കാതിരിക്കുകയും കിടക്കയിൽ ഉറങ്ങാൻ സമ്മതിക്കാതിരിക്കുകയും ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 498A പ്രകാരം ക്രൂരതയായി കണക്കാക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ

ആരോപണങ്ങളുടെ സ്വഭാവം വീട്ടിലെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇത് ശാരീരികവും മാനസികവുമായ ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഐപിസി സെക്ഷൻ 498 എ, 306 (ആത്മഹത്യ പ്രേരണ) എന്നിവ പ്രകാരം ശിക്ഷിക്കപ്പെട്ട വ്യക്തിയെയും കുടുംബത്തെയും (മാതാപിതാക്കളും സഹോദരനും) ഹൈക്കോടതി വെറുതെ വിട്ടുകൊണ്ടാണ് ഈ നിരീക്ഷണം നടത്തിയത്. വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പിലിലാണ് ജസ്റ്റിസ് അഭയ് എസ് വാഗ്‌വാസേയുടെ സിംഗിൾ ജഡ്ജി ബെഞ്ച്, വിധി പറഞ്ഞത്.

മരിച്ചയാളും ഭർത്താവും താമസിച്ചിരുന്ന ഗ്രാമത്തിൽ (വരങ്കോൺ) സാധാരണയായി അർദ്ധരാത്രിയിൽ വെള്ളം വിതരണം ചെയ്യാറുണ്ടെന്നും അവിടെയുള്ള എല്ലാ വീട്ടുകാരും ദിവസവും പുലർച്ചെ 1:30 ന് വെള്ളമെടുക്കാറുണ്ടായിരുന്നുവെന്നുമാണ് സാക്ഷികളുടെ മൊഴികൾ. അതിനാൽ ഉറങ്ങാൻ സമ്മതിച്ചില്ലെന്നത് ക്രൂരതയായി കണക്കാക്കാനാവില്ല.

2002 ഡിസംബർ 24 നായിരുന്നു ഇവരുടെ വിവാഹം. ഭർത്താവും കുടുംബവും മോശമായി പെരുമാറിയതിനാൽ ഭാര്യ ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 2002 മെയ് 1-ന്. രേഖകളിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ, 2004 ഏപ്രിലിൽ ജൽഗാവ് ജില്ലയിലെ ഒരു വിചാരണ കോടതി, IPC 498A, 306 എന്നീ വകുപ്പുകൾ പ്രകാരം പ്രതികളെ ശിക്ഷിച്ചു.

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നതിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. മരിച്ചവരോടുള്ള മോശമായ പെരുമാറ്റം അസഹനീയമായിത്തീർന്നു, അതിനാൽ അവൾ ആത്മഹത്യ ചെയ്തു" എന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തൽ എന്നാൽ, നിരീക്ഷണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ