INDIA

ബിബിസി ഡോക്യുമെൻ്ററി തടഞ്ഞ സംഭവം; കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

അടുത്ത വാദത്തിൽ ഉത്തരവുമായി ബന്ധപ്പെട്ട യഥാർത്ഥ രേഖകൾ ഹാജരാക്കണമെന്ന് കോടതി

വെബ് ഡെസ്ക്

ബിബിസി ഡോക്യുമെന്ററി തടയാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുള്ള അപ്പീലുകളില്‍ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, എം എല്‍ ശര്‍മ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ഏപ്രിലിൽ നടക്കുന്ന അടുത്ത വാദത്തിൽ ഉത്തരവുമായി ബന്ധപ്പെട്ട യഥാർത്ഥ രേഖകൾ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എ സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാം, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, എം എല്‍ ശര്‍മ എന്നിവരാണ് ഹർജി സമർപ്പിച്ചത്

ഡോക്യുമെന്ററി തടയുന്നതിനും സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലിങ്കുകള്‍ നീക്കം ചെയ്യുന്നതിനും കേന്ദ്രം അടിയന്തര അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ഡോക്യുമെന്ററി തടഞ്ഞു കൊണ്ടുള്ള ഉത്തരവ് കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങളും നിരോധിച്ചത് ദുരുദ്ദേശ്യപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് എം എല്‍ ശര്‍മയുടെ ഹര്‍ജിയില്‍ പറയുന്നത്.

ഡോക്യുമെന്ററി തടഞ്ഞതിലൂടെ കേന്ദ്രസര്‍ക്കാര്‍ പൗരന്മാരുടെ അറിയാനുള്ള അവകാശം ലംഘിച്ചുവെന്നാണ് എന്‍ റാം, പ്രശാന്ത് ഭൂഷണ്‍, മഹുവ മൊയ്ത്ര എന്നിവരുടെ ഹര്‍ജിയില്‍ പറയുന്നത്. ബിബിസി ഡോക്യുമെന്ററി സെന്‍സര്‍ ചെയ്യുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്നും അത് കാണുന്നതിനുള്ള നിരോധന ഉത്തരവുകള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ജനുവരി 21 നാണ് വിവാദമായ ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ യുട്യൂബ്, ട്വിറ്റര്‍ എന്നിവയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നൽകിയത്. ഐടി റൂള്‍സ് 2021 ന് കീഴിലുള്ള അടിയന്തര വ്യവസ്ഥകള്‍ ഉപയോഗിച്ചായിരുന്നു ലിങ്കുകൾ നീക്കം ചെയ്യാനുള്ള നിർദേശം ഉണ്ടായത്. കേന്ദ്രസർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ വ്യാപക വിമർശനം ഉയർന്നു വരുന്നതിനിടെയായിരുന്നു നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതിയിലെത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ