INDIA

ഇന്ത്യയും പാകിസ്താനും ഒപ്പത്തിനൊപ്പം, കുതിച്ചുചാട്ടം നടത്തി ചൈന; ആണവായുധ ശേഖരം വർധിപ്പിച്ച് ലോകരാജ്യങ്ങൾ

വെബ് ഡെസ്ക്

ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ 2023 ൽ തങ്ങളുടെ ആണവശേഖരം വർധിപ്പിച്ചതായി റിപ്പോർട്ട്. യുഎസ്, റഷ്യ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്താൻ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ ഒമ്പത് രാജ്യങ്ങൾ ആണവായുധങ്ങൾ നവീകരിക്കുന്നത് തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവയിൽ പല രാജ്യങ്ങളും തങ്ങളുടെ ശേഖരത്തിലേക്ക് 2023 ൽ പുതിയ ആണവായുധ ശേഷിയുള്ള ആയുധ സംവിധാനങ്ങൾ ചേർക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റോക്ക്ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

2023 ൽ ഇന്ത്യയും തങ്ങളുടെ ആണവായുധ ശേഖരം ചെറുതായി വിപുലീകരിച്ചിട്ടുണ്ട്. ചൈനയിലുടനീളമുള്ള ലക്ഷ്യങ്ങളിൽ എത്താൻ കഴിവുള്ളവ ഉൾപ്പെടെ ദീർഘ ദൂര ആയുധങ്ങൾക്കാണ് ഇന്ത്യ ഊന്നൽ കൊടുത്തിരിക്കുന്നതെന്ന് റിപ്പോർട്ട് വിശകലനം ചെയ്ത് സ്വീഡിഷ് തിങ്ക്-ടാങ്ക് വ്യക്തമാക്കുന്നു. പാക്കിസ്ഥാനേക്കാൾ കൂടുതൽ ആണവായുധങ്ങൾ ഇന്ത്യയിലുണ്ട്. ഇന്ത്യയ്ക്ക് 172 ആണവ വാർ ഹെഡുകൾ ഉണ്ടെന്നാണ് സിപ്രി കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ഇത് 164 ആയിരുന്നു. അതേസമയം ചൈനയുടെ കൈവശം 500 ഉം പാകിസ്ഥാൻ്റെ പക്കലുള്ളത് 170 ഉം ആണ്. എല്ലാ ആണവായുധങ്ങളുടെയും 90% കൈവശം വെച്ചിട്ടുള്ളത് റഷ്യയും യുഎസും ആണ്.

ചൈനയുടെ പക്കലുള്ള വാർഹെഡുകൾ ഇന്ത്യയുടെ പക്കലുള്ളതിനേക്കാൾ മൂന്നിരട്ടിയാണ്. 2024 ജനുവരി വരെ ചൈനയുടെ ആയുധശേഖരത്തിലെ ആണവായുധങ്ങളുടെ എണ്ണം 500 ആയിട്ടുണ്ട്. 2023 ജനുവരിയിൾ ഇത് 410 ആയിരുന്നു. കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക തർക്കം അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്ന സമയത്താണ് സിപ്രി ഇയർ ബുക്ക് പ്രസിദ്ധീകരിച്ചത്.

2023 ജനുവരിയിലേതിനേക്കാൾ 36 ഓളം വാർഹെഡുകൾ കഴിഞ്ഞ വർഷം റഷ്യ കൂടുതൽ വിന്യസിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

“മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തിൽ ചൈന അതിൻ്റെ ആണവായുധശേഖരം വിപുലീകരിക്കുകയാണ്,” സിപ്രിയുടെ വെപ്പൺസ് ഓഫ് മാസ്സ് ഡിസ്ട്രക്ഷൻ പ്രോഗ്രാമിലെ അസോസിയേറ്റ് സീനിയർ ഫെലോ ഹാൻസ് എം ക്രിസ്റ്റെൻസൻ പറഞ്ഞു. "എന്നാൽ ഏതാണ്ട് എല്ലാ ആണവ-സായുധ രാഷ്ട്രങ്ങളിലും ആണവശക്തികൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളോ കാര്യമായ മുന്നേറ്റമോ ഉണ്ട്."

തിങ്ക്-ടാങ്ക് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യ, പാകിസ്ഥാൻ, ഉത്തര കൊറിയ എന്നിവയെല്ലാം ബാലിസ്റ്റിക് മിസൈലുകളിൽ ഒന്നിലധികം വാർ ഹെഡുകൾ വിന്യസിക്കാനുള്ള പണിപ്പുരയിലാണ്. എന്നാൽ റഷ്യ, ഫ്രാൻസ്, യുകെ, യുഎസ്,ചൈന എന്നിവയ്ക്ക് ഇതിനകം തന്നെ ഈ കഴിവുകൾ ഉണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?