INDIA

ഒല ഇലക്ട്രിക്കിന്റെ പുതിയ ജീവനക്കാരൻ; വൈറലായി 'ബിജിലി'

വെബ് ഡെസ്ക്

ഒല ഇലക്ട്രിക്കിന്റെ ബെംഗളുരു കോറമംഗല ഓഫീസിലെ പുതിയ ജീവനക്കാരനാണ് ഇപ്പോൾ ട്വിറ്ററിലെ താരം. ഈ ജീവനക്കാരന് ഒരു പ്രത്യേകതയുണ്ട്. ഇത് ഒരു മനുഷ്യനല്ല, ഒരു നായയാണ്. കമ്പനിയിലെ പുതിയ ജീവനക്കാരനെ പരിചയപ്പെടുത്തി ഒല സ്ഥാപകൻ ഭവിഷ് അഗർവാൾ തന്നെയാണ് ട്വിറ്ററിലൂടെ വാർത്ത പങ്കുവച്ചത്. ബിജിലി എന്ന നായയെയാണ് കമ്പനിയുടെ പുതിയ ജീവനക്കാരനായി നിയമിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ പങ്കുവച്ച കൗതുക വാർത്ത നിമിഷങ്ങൾക്കം വൈറലാകുകയായിരുന്നു.

നായയുടെ ഫോട്ടോയും ഔദ്യോഗിക ഒല ഇലക്ട്രിക് ഐഡി കാർഡും പങ്കുവച്ചായിരുന്നു ഭവിഷിന്റെ ട്വീറ്റ്. ബിജിലി എന്ന ഇംഗ്ലീഷ് നാമത്തിന്റെ വിവർത്തനം വൈദ്യുതി എന്നാണ്. വൈദ്യുത വോൾട്ടേജിനെ സൂചിപ്പിക്കുന്നതാണ് '440V' എന്ന ബിജിലിയുടെ എംപ്ലോയി കോഡ്. നായയുടെ രക്തഗ്രൂപ്പിനെ 'paw+ve' എന്നാണ് പരാമർശിച്ചിരിക്കുന്നത്. മൃഗങ്ങളുടെ കൈകാലുകളെ (paw) ഉപമിക്കുന്നതാണിത്.

അവശ്യ ഘട്ടങ്ങളിൽ സഹപ്രവർത്തകർക്ക് 'സ്ലാക്ക്' എന്ന മെസേജിങ് പ്ലാറ്റ്‌ഫോം വഴി ബിജിലിയുമായി ബന്ധപ്പെടാം. ബിജിലിയുടെ എമർജൻസി കോൺടാക്‌റ്റ് ബിഎയുടെ (ഭവിഷ് അഗർവാളിന്റെ ചുരുക്കപ്പേര്) ഓഫീസുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. ബിജിലി ഒലയുടെ കോറമംഗല ഓഫീസിന്റെ ഭാഗമാണെന്ന് സൂചിപ്പിക്കുന്ന ഹൊസൂർ റോഡിലെ വിലാസമാണ് ഐ ഡി കാർഡിലുള്ളത്.

ഇതാദ്യമായല്ല ഒല മേധാവി ഭവിഷ് നായ്ക്കളെ സ്ഥാപനത്തിന്റെ ഭാ​ഗമാക്കി പരിചയപ്പെടുത്തുന്നത്. ഒല ഓഫീസിനുള്ളിലെ സോഫകളിൽ മൂന്ന് നായ്ക്കൾ വിശ്രമിക്കുന്ന ഫോട്ടോ പങ്കുവച്ച് മുൻപും ഭവിഷ് ട്വീറ്റ് ചെയ്തിരുന്നു. "മോണിങ്സ് അറ്റ് ദ ഓഫീസ്" എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?