പ്രതീകാത്മക ചിത്രം 
INDIA

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ തുടരുന്നു; 24 മണിക്കൂറിനിടെ മരിച്ചത് 3 വിദ്യാര്‍ത്ഥികള്‍

മാതാപിതാക്കള്‍ പഠിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നുവെന്ന് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ്

വെബ് ഡെസ്ക്

തമിഴ്നാട്ടിൽ തുടർക്കഥയായി വിദ്യാർത്ഥികളുടെ ആത്മഹത്യ. തിരുനെൽവേലി കളക്കാട് രാജലിം​ഗപുരത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പാപ്പ ആത്മഹത്യ ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിലെ മൂന്നാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണ്. രണ്ടാഴ്ചയ്ക്കിടെ ആറ് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്.

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിലാണ് പാപ്പയെ കണ്ടെത്തിയത്. കൂലിപ്പണിക്കാരായ മാതാപിതാക്കൾ തന്നെ പഠിപ്പിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അത്രയ്ക്ക് ബുദ്ധിമുട്ടി തനിക്ക് പഠിക്കേണ്ടതില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. കളക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ ശിവ​ഗം​ഗ കാരക്കുടി ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയിരുന്നു. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച്ച വൈകുന്നേരം ശിവകാശിയിലെ വീട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും ആത്മത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. ജൂലൈ 13 ന് കള്ളാക്കുറിച്ചി ജില്ലയിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ