INDIA

വിശാല പ്രതിപക്ഷ യോഗം ഈ മാസം തന്നെ; 17, 18 തീയതികളിൽ ബെംഗളൂരുവിൽ

കർണാടകയിലേയും ബിഹാറിലേയും നേതാക്കളുടെ അസൗകര്യം മാനിച്ചാണ് തീയതി മാറ്റമെന്ന് വിശദീകരണം

വെബ് ഡെസ്ക്

വിശാല പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയുള്ള രണ്ടാം ഘട്ട യോഗം ഈ മാസം 17, 18 തീയതികളിൽ ബെംഗളൂരുവിൽ നടക്കുമെന്ന് കോൺഗ്രസ്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് തീയതി പ്രഖ്യാപിച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടുന്നതിനായി ചേരാനിരുന്ന വിശാല പ്രതിപക്ഷയോഗം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ശേഷമേ ചേരൂ എന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് തീയതി പ്രഖ്യാപനം.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ ഉണ്ടായ രാഷ്ട്രീയ നാടകം പ്രതിപക്ഷ ഐക്യം നീക്കത്തെ ബാധിച്ചെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. അജിത് പവാറിന്റെ നേതൃത്വത്തിൽ എൻസിപിയിലെ ഒരു വിഭാഗം സർക്കാരിന്റെ ഭാഗമായത് ബിജെപി വിരുദ്ധ നീക്കത്തിന് തിരിച്ചടിയാണ്. ഇതിന് പിന്നാലെയാണ് ജൂലൈ 13, 14 തീയതികളിൽ നിശ്ചയിച്ച യോഗം മാറ്റിവച്ചത്.

കർണാടകയിലേയും ബിഹാറിലേയും നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണ് യോഗം മാറ്റിവയ്ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. "ഫാസിസ്റ്റ്, ജനാധിപത്യവിരുദ്ധ ശക്തികളെ പരാജയപ്പെടുത്താനും രാജ്യത്തെ മുന്നോട്ട് നയിക്കാനുമുള്ള ദൃഢനിശ്ചയത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു,” കെസി വേണുഗോപാൽ ട്വീറ്റ് ചെയ്തു.

കെ സി വേണുഗോപാലിന്റെ ട്വീറ്റ്

പട്നയിലെ യോഗത്തിന് ശേഷം രണ്ടാം ഘട്ട ചർച്ച ഷിംലയിൽ വച്ച് നടക്കുമെന്നായിരുന്ന ആദ്യ പ്രഖ്യാപനം. ഇത് പിന്നീട് ബെംഗളൂരുവുലേക്ക് മാറ്റുകയായിരുന്നു. പട്നയിൽ ചേർന്ന ആദ്യ യോഗത്തിൽ 15 പാർട്ടികളിൽ നിന്നായി 32 നേതാക്കൾ പങ്കെടുത്ത. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുകയാണ് പൊതുഅജൻഡയെന്ന് യോഗ ശേഷം പാർട്ടികൾ പ്രഖ്യാപിച്ചിരുന്നു.

അതേസമയം മഹാരാഷ്ട്രയിൽ എൻസിപി വിട്ട് അജിത് പവാർ എൻഡിഎയിൽ ചേക്കേറിയത് പ്രതിപക്ഷ ഐക്യത്തെ എത്തരത്തിലാകും ബാധിക്കുകയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഞായറാഴ്ച നടന്ന അപ്രതീക്ഷിത നീക്കത്തിൽ പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാർ, പാർട്ടിയിലെ എട്ട് എംഎൽഎമാർക്കൊപ്പം എൻഡിഎ സർക്കാരിൽ അംഗമാകുകയായിരുന്നു. ഡഷഹി സർക്കാരിനെതിരായ ഓർഡിനൻസ്. ഏകീകൃത സിവിൽ കോഡ് തുടങ്ങിയ വിഷയത്തിൽ അഭിപ്രായ ഏകീകരണത്തിന് പാടുപെടുന്ന പ്രതിപക്ഷ നിരയ്ക്ക് കൂടുതൽ പ്രതിസന്ധിയായി എൻസിപിയിലെ പിളർപ്പ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ