INDIA

അവയവദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതിയോടെ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

അവയവദാനത്തിലൂടെ നൂറുകണക്കിന് പേര്‍ക്ക് പുതുജീവന്‍ നല്‍കുന്നവരുടെ ത്യാഗത്തിന് ആദരസൂചകമായാണ് തീരുമാനം

വെബ് ഡെസ്ക്

മരണത്തിന് മുന്‍പ് അവയവങ്ങള്‍ ദാനം ചെയ്യുന്നവരുടെ സംസ്കാര ചടങ്ങുകള്‍ സംസ്ഥാന ബഹുമതിയോടെ നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സമൂഹമാധ്യമമായ എക്സിലൂടെയാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്.

അവയവ ദാനത്തിലൂടെ നൂറുകണക്കിന് പേര്‍ക്ക് പുതുജീവന്‍ നല്‍കുന്ന സംസ്ഥാനങ്ങളില്‍ തമിഴ്നാട് മുന്‍പന്തിയിലാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറാകുന്ന കുടുംബാംഗങ്ങളുടെ നിസ്വാര്‍ത്ഥമായ ത്യാഗത്തിന്റെ ഫലമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യുകയും നിരവധി പേരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തവരുടെ ത്യാഗത്തെ ആദരിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന ബഹുമതി നല്‍കാനുള്ള തീരുമാനം", സ്റ്റാലിന്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ